അധ്യാപക നിയമന വിവാദം ചർച്ച ചെയ്തില്ല; കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ബഹളം

Advertisement

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ബഹളം. അധ്യാപക നിയമന വിവാദം ചർച്ച ചെയ്യാഞ്ഞതാണ് ബഹളത്തിൽ കലാശിച്ചത്. അധ്യാപകരുടെ നിയമനം സംബന്ധിച്ച വിവാദപരമായ കാര്യങ്ങൾ യോഗത്തിൽ ചർച്ചയ്ക്ക് വെയ്ക്കണമെന്ന് ഒരു വിഭാഗം സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് ചർച്ചയ്‌ക്കെടുക്കാതിരുന്നതാണ് പ്രശ്നത്തിന് തുടക്കം.

സർവകലാശാല ആസ്ഥാനത്ത് സംഘർഷ സാധ്യത തുടരുകയാണ്. എസ്എഫ്ഐയുടെ പ്രതിഷേധം ആസ്ഥാനത്ത് തുടരുന്നു. അതിനിടെ എസ്എഫ്ഐയുടെ ഉപരോധത്തിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത് സ്ഥിതി കൂടുതൽ സംഘർഷഭരിതമാക്കി.

സർവകലാശാല വൈസ് ചാൻസലറെ സിൻഡിക്കേറ്റ് അംഗങ്ങൾ ബന്ദിയാക്കിയിരിക്കുകയാണ്. വിസി രാജിവെക്കണമെന്ന ആവശ്യത്തിലാണ് ഇപ്പോൾ എസ്എഫ്ഐ പ്രതിഷേധം തുടരുന്നത്.