ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.03 കോടി പിന്നിട്ടു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഒരു കോടി മൂന്ന് ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,07000 പേരാണ് ലോകത്തിതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 56.45 ലക്ഷം പേര് രോഗമുക്തി നേടി.
Read more
കോവിഡ് ഭീതിയില്‍ നിന്നും ലോകം മുക്തമാകാന്‍ മാസങ്ങളെടുക്കുമെന്ന് ലോക ആരോഗ്യസംഘടന മുന്നറിയിപ്പ് നല്കി. വലിയ വിപത്തുകള്‍ വരാനിരിക്കുന്നതേയുള്ളുവെന്നാണ് ലോക ആരോഗ്യസംഘടനയുടെ വിലയിരുത്തല്‍. കോവിഡ് ഇനിയും അതിരൂക്ഷമാകാനുള്ള സാദ്ധ്യതയുണ്ട്. പല രാജ്യങ്ങളിലും രോഗവ്യാപനത്തില്‍ നേരിയ കുറവുണ്ട്. എന്നാല്‍ ആഗോളതലത്തില്‍ രോഗം അതിവേഗം പടരുകയാണെന്ന് ഡബ്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദെനോം ഗബ്രിയേസസ് പറഞ്ഞു. ടെസ്റ്റ് നടത്തുക, രോഗികളെ കണ്ടെത്തുക, ഐസലേറ്റ് ചെയ്യുക, ക്വാറന്റൈന് നടപ്പിലാക്കുക എന്ന സന്ദേശവും അദ്ദേഹം നല്കി.