കടലിനു നടുവില്‍ ഒറ്റയ്ക്കൊരു നാള്‍; ഒപ്പം നല്ല നാടന്‍ കടല്‍ വിഭവങ്ങളുടെ രുചിയും ആസ്വദിക്കാം

Gambinos Ad
ript>

എത്ര ആസ്വദിച്ചാലും മതിയാവില്ല കടലിന്റെ സൗന്ദര്യം. എന്നാല്‍ അത് പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കടലിന്റെ ഒത്തനടുവില്‍ ഒരു കൂടാരത്തില്‍ കഴിയാന്‍ സാധിച്ചാലോ ? കടലിന്റെ മുഴുവന്‍ വശ്യതയും ആസ്വദിച്ചു, രാത്രിയിലെ കടലിന്റെ  നിശബ്ദതയറിഞ്ഞു ഒരുനാള്‍ കഴിയാന്‍ മോഹമുണ്ടോ ? എങ്കില്‍ ആഫ്രിക്കന്‍ മണ്ണിലേക്ക് വരാം.

Gambinos Ad

ടാന്‍സാനിയയിലെ പെംബാ ദ്വീപിലാണ് ഈ മനോഹരമായ റിസോര്‍ട്ട് ഉള്ളത്. ലോകത്തിലെ ഏറ്റവും മനോഹരമായ കടലോരറിസോര്‍ട്ടുകളില്‍ ഒന്നാണ് ഈ മാന്റ റിസോര്‍ട്ട്. ആള്‍തിരക്കുകളില്‍ നിന്ന് ഒന്നൊഴിഞ്ഞു, ഒരല്‍പം സമാധാനത്തോടെ കുറച്ചു ദിവസം കഴിയണമെങ്കില്‍ ഇവിടേയ്ക്ക് വരാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ട. കാരണം അത്രത്തോളം മനോഹരമാണ് ഈ മാന്റ റിസോര്‍ട്ട്.

കണ്ടല്‍ കാടുകളുടെ നടുവിലാണ് പാംബ റിസോര്‍ട്ട്. എവിടെ നോക്കിയാലും മനോഹരമായ ബീച്ചുകളാണ് ഇവിടെ . അടുത്ത കാലത്ത് വരെ സഞ്ചാരികള്‍ക്ക് ഒരുപരിധി വരെ അജ്ഞാതമായിരുന്നു ഈ ദ്വീപ്‌. പെംബ ദ്വീപിനു വടക്ക്പടിഞ്ഞാറായാണ് മാന്റ റിസോര്‍ട്ട്.  തെളിനീരു പോലെ മനോഹരമായ ജലമാണ് ഇവിടെ. കടലിനു അഭിമുഖീകരിച്ചു നില്‍ക്കുന്ന പതിനേഴു കോട്ടേജുകള്‍ അടങ്ങിയതാണ് മാന്റ റിസോര്‍ട്ട്.  എന്നാല്‍ ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം കടലിനു നടുവിലുള്ള ഈ വീടാണ്.

കടലിനു അടിയിലുള്ള ഒരു ബെഡ് റൂമാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. കടലിന്റെ സൗന്ദര്യം അതിന്റെ എല്ലാ അര്‍ഥത്തിലും അറിയാന്‍ ഇവിടെയെത്തിയാല്‍ മതി. കടല്‍ മീനുകള്‍ നിങ്ങളുടെ ജനലരികില്‍ വന്നെത്തി നോക്കുന്നത് ഒരു കണ്ണാടി ചില്ലയുടെ ദൂരത്താണ്. ഒരിക്കലും മറക്കാന്‍ കഴിയാത്തൊരു അനുഭവമാണ് ഇതെന്ന് ഇവിടെയെത്തിയ ഓരോ സഞ്ചാരിയും സാക്ഷ്യപ്പെടുത്തുന്നു.

കടല്‍ തീരത്ത്‌ നിന്നും 250 മീറ്റര്‍ അകലെയാണ് ഈ കടല്‍ കൂടാരം. കടലിനു മുകളില്‍ നിന്നും 12മീറ്റര്‍ അടിയിലായാണ് ഈ കോട്ടേജ് നിര്‍മ്മിച്ചിരിക്കുന്നത്. 50  മീറ്റര്‍ വിസ്തീര്‍ണ്ണമാണ് ഉള്ളിലുള്ളത്. രുചികരമായ കടല്‍ വിഭവങ്ങള്‍ തെടുന്നവര്‍ക്കുള്ള സ്വര്‍ഗ്ഗം കൂടിയാണ് ഈ റിസോര്‍ട്ട്.