ഇന്ത്യയുടെ മാച്ചു പിക്ചു, സിക്കിമിന്റെ സൗന്ദര്യത്തില്‍ ഒളിഞ്ഞിരിക്കുന്ന ചരിത്രാത്ഭുതം

ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ മാച്ചു പിക്ച്ചു, ഇന്‍കകളുടെ നഷ്ടപ്പെട്ട നഗരം എന്നറിയപ്പെടുന്ന ഈ പ്രശസ്തയിടം കാണണമെങ്കില്‍ പെറുവിലേയ്ക്ക് പറക്കണം. എന്നാല്‍ നമ്മുടെ ഇന്ത്യയ്ക്കുമുണ്ട് ഒരു മാച്ചു പിക്ച്ചു. ചരിത്രത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും ഒരത്ഭുതമായി കാണാവുന്ന നമ്മുടെ സ്വന്തം മാച്ചു പിക്ച്ചു സ്ഥിതി ചെയ്യുന്നത് സിക്കിമിലാണ്.

പര്‍വതങ്ങളുടെയും വനങ്ങളുടെയും താഴ്വരകളുടെയും കുന്നുകളുടെയും സൗന്ദര്യത്താല്‍ അനുഗ്രഹീതമായ സിക്കിം തീര്‍ച്ചയായും സ്വര്‍ഗത്തിലേക്കുള്ള ഒരു വാതില്‍ പോലെയാണ്. എന്നാല്‍ സിക്കിമിന് ശ്രദ്ധേയമായ ഒരു ചരിത്രമുണ്ടെന്ന് നമ്മില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ അറിയൂ.

Rabdentse Ruins, Pelling, Sikkim | The Travelling Slacker

നിങ്ങള്‍ എപ്പോഴെങ്കിലും സിക്കിമിന്റെ ഓഫ്ബീറ്റ് പാതകള്‍ പര്യവേക്ഷണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍, അത് നിരവധി ചരിത്ര സ്ഥലങ്ങളും പുരാതന സ്മാരകങ്ങളും ഉള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകും. എന്നാല്‍ സിക്കിമിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഒതുക്കിനിര്‍ത്തിയിരിക്കുന്നത് ഇന്ത്യയുടെ സ്വന്തം മച്ചു പിക്ച്ചു എന്ന് വിളിക്കപ്പെടുന്ന ഒരു കാലത്തെ മഹത്തായ നഗരത്തിന്റെ അവശിഷ്ടങ്ങളാണ്.

സിക്കിമിലെ മാച്ചു പിക്ച്ചു

പത്തൊമ്പതാം നൂറ്റാണ്ട് വരെ സിക്കിമിന്റെ രണ്ടാം തലസ്ഥാനമായി കണക്കാക്കപ്പെട്ടിരുന്ന റാബ്‌ഡെന്‍സെയിലാണ് ഓര്‍മ്മകളുടെ മാച്ചു പിക്ചുവായി അവശേഷിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ സിക്കിം ജില്ലയില്‍ പെല്ലിങ്ങിനു സമീപം സ്ഥിതി ചെയ്യുന്ന റാബ്‌ഡെന്‍സെ 17-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും സിക്കിം സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു.

Rabdentse, Sikkim: The story behind the 'Machu Picchu of India' | Condé  Nast Traveller India

സിക്കിമിലെ ആദ്യ രാജാവിന്റെ മകന്‍ ചാഡോഗ് നംഗ്യാല്‍ തലസ്ഥാനം യുക്സോമില്‍ നിന്ന് റാബ്‌ഡെന്‍സെയിലേക്ക് മാറ്റി. പിന്നീട്, ഗൂര്‍ഖകളാല്‍ നഗരം നശിപ്പിക്കപ്പെട്ടു, ഇന്ന് അതിന്റെ തകര്‍ന്ന ഘടന മാത്രമേ കാണാനാകൂ. എങ്കിലും ചരിത്രസ്‌നേഹികള്‍ക്ക് ഇത് ഇപ്പോഴും ഒരു പ്രധാന സ്ഥലമാണ്. രാജാവിന്റെ കിടപ്പുമുറി, ഹാള്‍, അടുക്കള, അസംബ്ലി ഹാള്‍, പൊതുമുറ്റം, ഗാര്‍ഡ് റൂമുകള്‍ ഇവിടെ ഖനനം ചെയ്തു കണ്ടെത്തി. ഈ അവശിഷ്ടങ്ങള്‍ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, അടുത്തുള്ള ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും മനോഹരമായ കാഴ്ചകള്‍ നമുക്ക് ഇവിടെ നിന്ന് ആസ്വദിക്കാം. റാബ്‌ഡെന്റ്സെ അവശിഷ്ടങ്ങള്‍ കട്ടിയുള്ള വനങ്ങളുള്ള താഴ്വരയ്ക്ക് അഭിമുഖമായിട്ടാണ് സ്ഥിതിചെയ്യുന്നത്. ചെസ്റ്റ്‌നട്ട് മരങ്ങള്‍ നിറഞ്ഞ വനപാതയിലൂടെ ചെറുതും മനോഹരവുമായ ട്രെക്കിംഗ് വഴിയാണ് ഇവിടെ എത്തിച്ചേരുന്നത്. പെല്ലിങ്ങില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അവശിഷ്ടങ്ങളിലേക്കെത്താം. ഈ പുരാതന നഗരത്തിലേക്കുള്ള സന്ദര്‍ശനം നിങ്ങളെ പഴയ കാലത്തേക്ക് കൊണ്ടുപോകും.

Rabdentse, Sikkim: The story behind the 'Machu Picchu of India' | Condé  Nast Traveller India

റാബ്‌ഡെന്‍സെയിലേക്കുള്ള മുഴുവന്‍ വഴിയും മനോഹരമായ തടാകങ്ങള്‍, ഇടതൂര്‍ന്ന വനം, വിദേശ സസ്യങ്ങള്‍, അപൂര്‍വ ഓര്‍ക്കിഡുകള്‍ എന്നിവയാല്‍ നിറഞ്ഞതാണ്.നഗരത്തിന്റെ അവശിഷ്ടങ്ങളിലൂടെ നിങ്ങള്‍ നടക്കുമ്പോള്‍, നമ്പോഗാംഗ് എന്ന് വിളിക്കപ്പെടുന്ന മൂന്ന് കല്ലുകള്‍ കണ്ടെത്തും. ഈ ശിലാ സിംഹാസനങ്ങള്‍ നഗരത്തിന്റെ മഹത്തായ കാലത്ത് ജഡ്ജിമാര്‍ ഉപയോഗിച്ചിരുന്നതാണത്രേ.

കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു, കൂടാതെ സിക്കിമിന്റെ തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്തിന്റെ മുഴുവന്‍ കാഴ്ചയും ഇവിടെ നിന്ന് കാണാം. കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് അടുത്തായി രാജകുടുംബത്തിലെ അംഗങ്ങള്‍ അവരുടെ ദേവതകളെ പ്രാര്‍ത്ഥിച്ചിരുന്ന ‘ദബ് ലഗാംഗ്’ സ്ഥിതി ചെയ്യുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സിക്കിമിലെ ഏറ്റവും പ്രധാനപ്പെട്ടതും പഴക്കമുള്ളതുമായ ആശ്രമങ്ങളില്‍ ഒന്നായ പെല്ലിംഗ്, സംഘ ചോലിംഗ് മൊണാസ്ട്രി , കാഞ്ചന്‍ജംഗ വെള്ളച്ചാട്ടം, പെമയാങ്റ്റ്സെ മൊണാസ്ട്രി എന്നിവ റാബ്‌ഡെന്‍സെയ്ക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.