ക്ലിഫ് ഡൈവിംഗിനായാലും പ്രകൃതിഭംഗി കാണാനായാലും ഹംപി നിങ്ങളെ നിരാശപ്പെടുത്തില്ല

Gambinos Ad
ript>

സാഹസികയാത്രയായാലും ഒന്ന് റിലാക്സ് ചെയ്യാനുള്ള യാത്രയായാലും ഹംപി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. ഹംപി എന്ന് പറയുമ്പോള്‍ പെട്ടന്ന് ഇപ്പോള്‍ മലയാളികള്‍ക്ക് ഓര്‍മ്മ വരുന്നത് ‘ആനന്ദം’ എന്ന മലയാള സിനിമയാണ്. അതിലെ വിനോദയാത്ര ഷൂട്ട്‌ ചെയ്തിരിക്കുന്നത് ഹംപിയിലാണ്.  കര്‍ണ്ണാടകയിലെ ബെല്ലാരി ജില്ലയില്‍ തുംഗഭദ്ര നദിക്കരയിലാണ് ഹം‌പി എന്ന പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രം. യുനെസ്ക്കോ ലോക പൈതൃക കേന്ദ്രമായി തെരഞ്ഞെടുത്തിടുള്ള ഹംപി ‘അവശിഷ്ടങ്ങളുടെ നഗരം’  എന്നാണു അറിയപ്പെടുന്നത്.

Gambinos Ad

 

പണ്ട് 2500 ഓളം ക്ഷേത്രങ്ങളുണ്ടായിരുന്ന ഹംപിയില്‍ ഇന്ന് ഒരു ക്ഷേത്രത്തില്‍ മാത്രമാണ് പൂജാകര്‍മ്മങ്ങള്‍ നടക്കുന്നത്. വിജയനഗര സാമ്രാജ്യത്തിന്‍റെ പ്രധാന കേന്ദ്രം എന്ന നിലയിലുള്ള ചരിത്ര പ്രസക്തി കൂടി ഹംപിയ്ക്കുണ്ട്. വിരിപാക്ഷ ക്ഷേത്രം, വിതാല ക്ഷേത്ര സമുച്ചയം, ഹസാര രാം ക്ഷേത്രം, മല്യവന്ത രഘുനാഥ സ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ക്ഷേത്രങ്ങള്‍. അത്യപൂര്‍വ്വമായ വാസ്തുവിദ്യകളാണ് ഈ ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

എന്നാല്‍ ചരിത്രപ്രധാനമാണ് ഹംപി നഗരത്തില്‍ നിന്നും ഒരല്‍പം വ്യത്യസ്തമായി സാഹസികരെ കൂടി ക്ഷണിക്കുന്ന ഒരു ഹംപിയുണ്ട്. ക്ലിഫ് ഡ്രൈവിംഗിന് ഏറെ പേര് കേട്ട സ്ഥലം കൂടിയാണ് ഹംപി. എന്നാല്‍ അപകടങ്ങള്‍ പതിയിരിക്കുന്ന ഇവിടങ്ങളില്‍ എത്തുമ്പോള്‍ ഒരല്‍പം ശ്രദ്ധ നല്‍കണമെന്ന് മാത്രം.  ഹംപിയുടെ പരിപൂര്‍ണ്ണചിത്രം കാണുവാന്‍ ഏറ്റവും നല്ല ഒരു സ്ഥലമാണ്‌ മതാംഗ മല. അവിടെ നിന്നും ഉള്ള കാഴ്ച ഒരിക്കലും വാക്കുകളാല്‍ വര്‍ണ്ണിക്കാന്‍ സാധിക്കില്ല.

നേരിട്ട് ഹംപിയിലേകെത്താന്‍  ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഇല്ല. റോഡ്‌ മാര്‍ഗ്ഗമാണ് ഇവിടേക്ക് എത്താന്‍ ഏറ്റവും എളുപ്പം. തൊറാംഗല്ലുവാണ് ഹം‌പിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം.പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള ഹോസ്പെട്ടാണ് ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍.