ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഹോട്ടല്‍; പ്രേതബാധയുണ്ടെന്നു വിശ്വസിക്കുന്ന ക്വീന്‍ മേരി വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

Gambinos Ad
ript>

സിനിമകളിലും കഥകളിലും മറ്റും നമ്മള്‍ പ്രേതബാധയുള്ള സ്ഥലങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ പ്രേതബാധയുണ്ടെന്നു പറയപ്പെടുന്ന ഹോട്ടലുകള്‍ ഉണ്ട്. സത്യമോ മിഥ്യയോ ഒരിക്കല്‍ വീണ ആ പേര് പിന്നെ ആ ഹോട്ടലുകളെ വിട്ടുമാറില്ല. സ്റീഫന്‍ കിംഗിന്റെ ഷൈനിംഗ് എന്ന നോവലില്‍ ഇത്തരത്തില്‍ ഒരു ഹോട്ടലിനെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഇങ്ങനെയൊരു ഹോട്ടലാണ് ക്വീന്‍ മേരിയും.

Gambinos Ad

ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഇടങ്ങളില്‍ ഒന്ന് എന്നാണ്  ക്വീന്‍ മേരിയുടെ വിശേഷണം. എന്നാല്‍ സഞ്ചരിക്കുന്ന ഒരു കപ്പലാണ് ഈ ക്വീന്‍ മേരി. ഈ കപ്പലിനെ ഒരു ഹോട്ടലായി മാറ്റിഎടുക്കുകയായിരുന്നു. ആദ്യ കാലത്ത് നിരവധി നാവികരുടെ ജീവനെടുത്ത കപ്പലാണ് ക്വീന്‍ മേരി. പില്‍കാലത്താണ് ഇതൊരു സഞ്ചരിക്കുന്ന ഹോട്ടലായി രൂപാന്തരപെടുത്തിയത്.

അമേരിക്കയിലെ ഏറ്റവും ആകര്‍ഷണീയമായ വിനോദസഞ്ചാരകേന്ദ്രമാണ് ഇന്ന് ക്വീന്‍ മേരി. കാലിഫോര്‍ണിയയിലെ ലോങ്ങ്‌ ബീച്ചിലാണ് ഈ ഹോട്ടല്‍. ഒരു ഹോട്ടലും മ്യൂസിയവും കൂടിയാണ് ഇത്. ഇവിടം സന്ദര്‍ശിച്ച അനവധി സഞ്ചാരികള്‍ ഇവിടുത്തെ പ്രേതസാന്നിധ്യത്തെ കുറിച്ചു അനുഭവകഥകള്‍ പറഞ്ഞിട്ടുണ്ട്. അജ്ഞാതമായ ശബ്ദങ്ങള്‍, നിഴലുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പെടും. ഈ കപ്പലിലെ അടുക്കളയില്‍ പണ്ടൊരിക്കല്‍ ഒരു 18 കാരന്‍ ദാരുണമായി കൊല്ലപെട്ടിട്ടുണ്ട്. ഇവിടെ നിന്നും പലപ്പോഴും ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടതായി പലരും പറഞ്ഞിട്ടുണ്ട്. ഉപേക്ഷിക്കപെട്ട ഇതിലെ ഒരു സ്വിമ്മിംഗ് പൂളില്‍ ഒരു ചെറിയ പെണ്‍കുട്ടിയെ കണ്ടതായും നിരവധി കഥകളുണ്ട്.  ഈ കപ്പലിലെ ടെക്ക് ആണ് ഏറ്റവുമധികം കഥകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളത്. ഒരിക്കല്‍ ഈ കപ്പലിക്കുള്ള പ്രവേശനം പോലും വിചിത്രമായ കാരണങ്ങള്‍ കാരണം നിര്‍ത്തി വെച്ച ചരിത്രവുമുണ്ട്‌.

ഇടക്കെപ്പോഴോ ഈ ഹോട്ടലിലെക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞുതുടങ്ങി. ഇതിനാണ് ഇപ്പോള്‍ ഈ കപ്പല്‍ വീണ്ടും പുനരുദ്ധാരണം നടത്തി വീണ്ടും സഞ്ചാരികള്‍ക്കായി തുറക്കുന്നത്. സഞ്ചാരികളെ അവേശത്തിലാക്കാന്‍ ഇക്കുറി സ്യൂട്ട് റൂമുകളില്‍ ഒന്ന് ഗോസ്റ്റ് റൂം ആക്കിയിരിക്കുകയാണ്. ഇവിടെ റൂം എടുക്കുന്നവര്‍ക്ക് ഒരു ഓജോ ബോര്‍ഡ്‌ കൂടി നല്‍കും. കൂടാതെ പ്രേതസാന്നിധ്യമറിയാന്‍ കഴിയുന്ന ഉപകരണങ്ങളും ഒപ്പം ഉണ്ടാകും. അതായത് അതീവ സഹസികര്‍ മാത്രം ഇങ്ങോട്ട് എത്തിനോക്കിയാല്‍ മതിയെന്ന് ചുരുക്കം.