നമ്മുടെ ഇലയട അത്ര നിസ്സാരക്കാരനല്ല; ഇലയടയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം

Gambinos Ad

നമ്മള്‍ മലയാളികള്‍ക്ക് ഇലയട എന്ന് കേള്‍ക്കുന്നത് തന്നെ ഒരു വികാരമാണ്.  മലയാളികളുടെ വൈകുന്നേര പലഹാരങ്ങളില്‍ ഇലയടയുള്ള സ്ഥാനം മറ്റൊന്നിനുമില്ല. മലയാളികള്‍ക്ക് എന്ത് ആഘോഷം ഉണ്ടായാലും ഇലയട കൂടിയേ തീരൂ. ഓണം വന്നാലും വിഷു വന്നാലും ഇലയടയ്ക്ക് ഇലയട തന്നെ വേണം. എന്നാല്‍ നമ്മുടെ ഇലയടയ്ക്ക് ചില ആരോഗ്യഗുണങ്ങള്‍ കൂടിയുണ്ടെന്ന് അറിയാമോ ?

Gambinos Ad

പ്രധാനമായും അരിമാവുകൊണ്ടുണ്ടാക്കുന്ന ഒരു പലഹാരമാണ് അട. എന്നാല്‍ അരിപ്പൊടി കൊണ്ടും , ഗോതമ്പ് പൊടി കൊണ്ടും നമുക്കിത് ഉണ്ടാക്കാം. അരി പൊടി, ശര്‍ക്കര, തേങ്ങ, ഏലയ്ക്ക എന്നിവ ആവശ്യത്തിനു ചേര്‍ത്തു നല്ല വാഴയിലയില്‍ പരത്തി വെച്ച ശേഷം ആവിയില്‍ വേവിച്ചാണ് ഇതെടുക്കുന്നത്. എണ്ണയോ, നെയ്യോ ചേര്‍ക്കാതെ ആവിയില്‍ പുഴുങ്ങിയെടുക്കുന്നതാണ് ഇലയട. ഇത് തന്നെയാണ് ഇതിന്റെ ഗുണകരമായ വശവും.  ഒരു സ്റ്റീം ചെയ്ത ഡസര്‍ട്ട് എന്ന് വേണമെങ്കില്‍ ഇലയടയെ വിശേഷിപ്പിക്കാം.

ആവിയില്‍ വേവിച്ചെടുക്കുന്ന അരിമാവും, ശര്‍ക്കരയും ഏലക്കയുടെ ഗുണവുമെല്ലാം ഒത്തിണങ്ങിയ സമ്പുഷ്ടആഹാരമാണ് ഇലയട.  തേങ്ങയ്ക്ക് പകരം ചക്ക വരട്ടിയതോ അവല്‍ വിളയിച്ചതോ  നേന്ത്രപ്പഴമോ അല്ലെങ്കില്‍ ഉപ്പും എരിവും ചേര്‍ന്ന ഏതെങ്കിലും കൂട്ടോ ഉള്ളില്‍ വച്ച് വിവിധ സ്ഥലങ്ങളില്‍ വിവിധ രീതിയില്‍ ഉണ്ടാക്കുന്നുണ്ട് ഇലയട.

ഇലയട ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ഇലയട രുചികരമായി തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍ : അരിപ്പൊടി – 250 ഗ്രാം, നാളികേരം – അര മുറി, ശര്‍ക്കര – 200 ഗ്രാം, ഏലക്കാ പൊടിച്ചത്, ചുക്കു പൊടിച്ചത്, ഉപ്പ് – പാകത്തിനു തയ്യാറാക്കുന്ന വിധം : ഒരു പാത്രത്തില്‍ പാകത്തിന് വെള്ളമെടുത്ത് ഒരു നുള്ള് ഉപ്പു ചേര്‍ത്തു തിളപ്പിയ്ക്കുക.

വെള്ളം തിളയ്ക്കുമ്പോള്‍ തീയണച്ച് അരിപ്പൊടി കുറേശ്ശെ കുടഞ്ഞിട്ട് ഇളക്കി വയ്ക്കുക. ചെറുചൂടോടെ, നല്ല മയത്തില്‍ കുഴച്ചെടുക്കുക.ശര്‍ക്കര പാനിയാക്കിഅരിച്ചെടുക്കുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ ശര്‍ക്കരപ്പാനി അതിലൊഴിച്ച് നാളികേരം ചിരകിയതു ചേര്‍ത്ത് വെള്ളം വറ്റും വരെ വിളയിച്ചെടുക്കുക.

ഏലക്കാപ്പൊടിയും ചുക്കും ചേര്‍ക്കുക. അരിമാവ് ചെറിയ ഉരുളയാക്കി വാഴയിലയില്‍ പരത്തി ഒരു പകുതിയില്‍ വിളയിച്ചതു വച്ചു മടക്കി അപ്പച്ചെമ്പില്‍ വച്ചു പുഴുങ്ങിയെടുക്കുക. ദോശക്കല്ലില്‍ വച്ചു ചുട്ടെടുത്താലും അട നന്നായിരിയ്ക്കും.