സഞ്ചാരികളെ കാത്തു ഇതാ ഇങ്ങനെയും ചില ശുചിമുറികളുണ്ട്

Gambinos Ad

എവിടെയെങ്കിലും യാത്ര പോകുന്നതിനെ കുറിച്ചു ചിന്തിക്കുമ്പോള്‍ തന്നെ മിക്കവര്‍ക്കും ആശങ്കയുള്ളൊരു കാര്യമാണ് വൃത്തിയുള്ള ബാത്ത്റൂം സൗകര്യങ്ങള്‍ ഉള്ള സ്ഥലത്തെക്കാണോ യാത്ര എന്നത്. പുരുഷന്മാരേക്കാള്‍ ഈ പ്രശ്നം കൂടുതല്‍ അലട്ടുന്നത് സ്ത്രീകളെയാണ്.  എന്നാല്‍ ചിലര്‍ക്ക് ഇതൊന്നുമൊരു പ്രശ്നമേയല്ല. സംഗതി എന്തായാലും ശരി ലോകത്ത് പലയിടങ്ങളിലും നമ്മളെ അതിശയിപ്പിക്കുന്ന ചില ശുചിമുറികളുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ മുതല്‍ തനിനാടന്‍ ശുചിമുറികള്‍ വരെ. എല്ലായിടത്തും പ്രത്യേകത എന്താണെന്ന് ചോദിച്ചാല്‍ ഒറ്റയുത്തരം മാത്രം. ആവോളം പ്രകൃതിഭംഗി ഇവിടിരുന്നാല്‍ ആസ്വദിക്കാം. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇത്തരം ചില ശുചിമുറികളുണ്ട്.

Gambinos Ad

ബറഫു ക്യാമ്പ് , ടാന്‍സാനിയ 

സമുദ്രനിരപ്പില്‍ നിന്നും 15, 287 അടി ഉയരത്തിലാണ് ബറഫു ക്യാമ്പ്. കിളിമഞ്ചാരോ മലനിരകിലാണ് ഈ സ്ഥലം. ട്രെക്കിംഗിന് പേരുകേട്ട സ്ഥലം കൂടിയാണിത്. എന്നാല്‍ ഇത്രയും ഉയരത്തിലൊരു ശുചിമുറി കൂടിയുണ്ട് ഇവിടെ എത്തുന്ന സഞ്ചാരികളെ കാത്ത്.

തിക്സെ മോണസ്ട്രി , ലഡാക്ക് 

ലഡാക്ക് എന്ന് പറയുമ്പോള്‍ തന്നെ മനസിലേക്ക് വരുന്നതാണ് അവിടുത്തെ കഠിനമായ കാലാവസ്ഥയും. വെള്ളത്തിന്റെ ദൌര്‍ലഭ്യവും ഇവിടുത്തെ മറ്റൊരു വെല്ലുവിളിയാണ്. ഇവിടുത്തെ തിക്സെ മോണസ്ട്രിയിലാണ് മുകളില്‍ കാണുന്ന ചിത്രത്തിലുള്ള ശുചിമുറിയുള്ളത്.

കെറി ബീച്ച്, ഗോവ 

സഞ്ചാരികളുടെ പറുദീസായാണ് ഗോവ. കടലിന്റെ സൗന്ദര്യം ആവോളം നുകരാന്‍ ഗോവയിലേക്ക് വന്നാല്‍ മതി. എന്നാല്‍ വടക്കന്‍ ഗോവയിലെ കെറി ബീച്ച് അധികം സഞ്ചാരികള്‍ എത്താത്ത ഒരിടമാണ്. ഇവിടെയാണ്‌ ഈ തുറന്ന ശുചിമുറിയുള്ളതും. പ്രകൃതിയുടെയും കടലിന്റെയും ഭംഗി ആസ്വദിച്ചു തന്നെ പ്രകൃതിയുടെ വിളി കേള്‍ക്കാനും ഇവിടേയ്ക്ക് വരാം.

സഫാരി ലോഡ്ജ് സൗത്ത്ആഫ്രിക്ക 

വന്യമായ കാടിനും നിങ്ങള്‍ക്കും ഇടയിലായി ഇവിടെ ആകെയുള്ളത് ഒരു ഗ്ലാസ്‌ ഡോര്‍ മാത്രം. വന്യമൃഗങ്ങളെ കണ്ടു, കാടിന്റെ സൗന്ദര്യം ആസ്വദിച്ചു ഈ സഫാരി ലോഡ്ജിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം.