200 മില്യന്‍ യൂറോയുടെ അറ്റകുറ്റപണികള്‍ക്ക് ശേഷം ലുട്ടീഷ്യാ വീണ്ടും സഞ്ചാരികള്‍ക്കായി തുറക്കുന്നു

Gambinos Ad

നാല് വര്ഷം നീണ്ട അറ്റകുറ്റപണികള്‍ക്ക് ശേഷം പാരിസിലെ ഏറ്റവും പ്രശസ്തമായ ലുട്ടീഷ്യാ ഹോട്ടല്‍ വീണ്ടും തുറക്കുന്നു.  200 മില്യന്‍ യൂറോ ചിലവാക്കിയാണ് ഹോട്ടല്‍ അത്യാഡംബര സൗകര്യങ്ങളോടെ പുതുക്കിപണിതത്. 108 വര്‍ഷത്തെപഴക്കമുള്ളതാണ് ഈ ഹോട്ടല്‍. ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവുമെല്ലാം സാക്ഷ്യം വഹിച്ച ഈ ഹോട്ടല്‍ പാരിസിന്റെ മുഖമുദ്ര കൂടിയാണ്.

Gambinos Ad

ഫൈവ് സ്റ്റാര്‍ പദവിയോടെയാണ് ലുട്ടീഷ്യ വീണ്ടും സഞ്ചാരികളെ സ്വീകരിക്കാന്‍ തുറക്കുന്നത്. അതും ലോകത്തില്‍ വെച്ചേറ്റവും മനോഹരമായ സൗകര്യങ്ങളോടെ. 233  മുറികള്‍ ഉണ്ടായിരുന്നു ഹോട്ടല്‍ പുതുക്കിപണിതത് 47 സ്യൂട്ട് റൂമുകളും  184  അത്യാഡംബര മുറികളുമായാണ്. ഇന്‍ഡോര്‍ പൂള്‍, ജാസ് ബാര്‍, സ്പാ എന്ന് വേണ്ട ലോകോത്തരസൗകര്യങ്ങള്‍ എല്ലാം ഇവിടുണ്ട്.

2015 നവംബറില്‍ പാരിസില്‍ നടന്ന തീവ്രവാദിആക്രമണത്തെ തുടര്‍ന്ന് പാരിസ് നഗരത്തിലെ ഹോട്ടല്‍ വ്യവസായം ഒരല്‍പം മങ്ങിയ നിലയിലായിരുന്നു. ഈ സമയത്താണ് ലുട്ടീഷ്യയുടെ മടങ്ങി വരവ്. 19,000 യൂറോയാണ് ഹോട്ടലിലെ പ്രസിഡന്ഷ്യല്‍ സ്യൂട്ട് മുറിയുടെ ദിവസവാടക. മുന്‍പ് ഫോര്‍ സ്റ്റാര്‍ ഹോട്ടലായിരുന്ന ലുട്ടീഷ്യയുടെ പുത്തന്‍ മേക്കോവറിലെ മടങ്ങി വരവ് ടൂറിസം മേഖലയില്‍ ഒരുണര്‍വ്വ് സമ്മാനിക്കും എന്ന് തന്നെയാണ് കരുതുന്നത്.