
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും പലതരം ഹോണ്ടഡ് ഹോട്ടലുകളുടെ കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. സഞ്ചാരികളെ ഭയപ്പെടുത്തുന്ന, നിഗൂഡചരിത്രമുള്ള ഹോട്ടലുകളുടെ വിശേഷങ്ങള്‍ നമ്മള് കേട്ടിട്ടുണ്ട്. ഇത്തരം പല കഥകളെയും ആസ്പദമാക്കി നിരവധി സിനിമകളും ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ വിദേശരാജ്യങ്ങളില്‍ മാത്രമല്ല നമ്മുടെ ഇന്ത്യയിലുമുണ്ട് ഇത്തരം ചില ഹോണ്ടഡ് ഹോട്ടലുകള്‍. അത്തരം ചില ഹോട്ടലുകളെ നമ്മക്കൊന്നു പരിചയപ്പെടാം.

ഹോട്ടല്‍ രാജ് കിരണ്‍ ലോണവാല
മുംബൈ ലോണവാലയിലെ ഈ ഹോട്ടലിന്റെ പ്രശസ്തി ഇവിടുത്തെ പ്രേതസാന്നിധ്യം തന്നെയാണ്. ഇവിടുത്തെ റിസപ്ഷനു പിന്നിലുള്ള മുറിയിലാണ് മിക്കവരും ഇത്തരമൊരു പ്രേതസാന്നിധ്യത്തെ കുറിച്ചു പറഞ്ഞിട്ടുള്ളത്. ഈ മുറിയില്‍ തങ്ങിയിട്ടുള്ളവരില് മിക്കവര്‍ക്കും രാത്രി സമയങ്ങളില്‍ അവരുടെ ബെഡ് ഷീറ്റ് ആരോ വലിച്ചെടുക്കുന്നതായും ആരൊക്കെയോ തങ്ങളെ നിരീക്ഷിക്കുന്നതായും തോന്നിയിട്ടുണ്ട്. പാതിരാത്രി ഉറക്കമുണര്‍ന്ന ചിലര്‍ മുറിയുടെ നടുവില്‍ ഒരു നീലവെളിച്ചം പ്രത്യക്ഷപ്പെട്ടതായും പറയാറുണ്ട്. കാര്യം എന്തായാലും ഇപ്പോള്‍ ഈ മുറി ഹോട്ടല്‍ അധികൃതര്‍ ആര്‍ക്കും താമസിക്കാന്‍ നല്‍കുന്നില്ല എന്നതാണ് മറ്റൊരു വാസ്തവം.
ബ്രിജ് രാജ് ഭവന്, രാജസ്ഥാന്
രാജസ്ഥാനിലെ ഏറ്റവും മികച്ച ഹെറിറ്റേജ് ഹോട്ടലാണ് ഇത്. കോട്ടയില്‍ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലിന് ഏകദേശം 178 വര്‍ഷത്തെ പഴക്കമുണ്ട്. 1980 ലാണ് ഈ കെട്ടിടം ഒരു ഹോട്ടലായി മാറ്റിയെടുത്തത്. 1857 ശിപായി ലഹള കാലത്ത് കൊല്ലപെട്ട ബ്രിട്ടീഷ് ഓഫീസര്‍ ആയിരുന്നു മേജര്‍ ബര്‍ട്ടന്റെ ആത്മാവാണ് ഈ ഹോട്ടലില്‍ ഉള്ളതെന്നാണ് വിശ്വാസം. പതിമൂന്നു വര്‍ഷം അദ്ദേഹം ഈ വീട്ടിലായിരുന്നു അന്ന് കഴിഞ്ഞിരുന്നത്. രാത്രി കാലങ്ങളില്‍ ഇവിടെ പലര്‍ക്കും പല ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. നൈറ്റ് ഡ്യൂട്ടിക്ക് നിന്ന ചിലര്‍ക്ക് ആരോ തങ്ങളെ തള്ളിയിടുന്ന പോലെ തോന്നിയിട്ടുണ്ട്. കോട്ട രാജകൊട്ടാരത്തിലെ രാജ്ഞി ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകരോട് തനിക്ക് ഇവിടെ വെച്ചുണ്ടായ അനുഭവത്തെ കുറിച്ച് വിവരിച്ചിരുന്നു.
ഫെണ്‍ ഹില്‍, ഊട്ടി
ഊട്ടിയിലെ ഏറ്റവും മനോഹരമായ ഹോട്ടല്‍ എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ബ്രിട്ടീഷ് വാസ്തുവിദ്യ പ്രകാരം പണിത ഈ ഹോട്ടല്‍ 1844 ലാണ് നിര്‍മ്മിച്ചത്. ബോളി വുഡ് സിനിമ റാസിന്റെ ചിത്രീകരണസമയത്താണ് ഈ ഹോട്ടല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. കൊറിയോഗ്രാഫര്‍ സരോ ഖാനും സംഘവുമാണ് ആദ്യം ഇതിനെ കുറിച്ചു അന്ന് പറഞ്ഞത്. രാത്രി മുകള്‍ നിലയില്‍ ഫര്‍ണിച്ചറുകള്‍ നീക്കുന്ന ശബ്ദം കേട്ടാണ് അവര്‍ ഉണര്‍ന്നത്. ശല്യം കൂടിയപ്പോള്‍ അവര്‍ റിസ്പ്ഷനില്‍ പരാതി പറയാന്‍ ഫോണ്‍ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. എന്നാല്‍ അടുത്ത ദിവസമാണ് അവര്‍ അറിയുന്നത് അവര്‍ കഴിഞ്ഞ മുറിയ്ക്ക് മുകള്‍ നില ഇല്ലെന്ന്.
ഹോട്ടല്‍ സാവോയ്, മിസോറി
1902 ലാണ് ഈ ഹോട്ടല്‍ ആരംഭിച്ചത്. മിസോറിയിലെ തന്നെ ഏറ്റവും പഴയ ഹോട്ടലുകളില്‍ ഒന്നാണ് ഇത്. 1910 ലാണ് ഇവിടെ ഒരു മുറിവില്‍ ലേഡി ഗാര്‍നെറ്റ് എന്നൊരു സ്ത്രീയെ വിഷം കൊടുത്തു കൊന്ന നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ആരാണ് ഇതിനു പിനിലെന്നു ഒരിക്കലും കണ്ടെത്തിയില്ല. പിന്നീട് ലേഡി ഗാര്‍നെറ്റിനെ ചികിത്സ ഡോക്ടര്‍ സമാനമായ രീതിയില്‍ ഇവിടെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവിടുത്തെ വരാന്തകളില്‍ ഇപ്പോഴും ഇവരുടെ ആത്മാവ് അലഞ്ഞു നടക്കുന്നുണ്ട് എന്നാണ് വിശ്വാസം. പലരും വിചിത്രമായ പല അനുഭവങ്ങളും ഇതിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ പാരാനോമിയല് സൊസൈറ്റിയിലെ വിദഗ്ധര്‍ അജ്ഞാതയായ ഒരു സ്ത്രീയുടെ ശബ്ദം ഇവിടെ നിന്നും റെക്കോഡ് ചെയ്തിട്ടുണ്ട്.