ഈ റെയില്‍വേ സ്റ്റേഷനുകള്‍ അറിയപ്പെടുന്നത് ഈ ആഹാരങ്ങളുടെ പേരിലാണ്

Gambinos Ad

രുചികരമായ ആഹാരം എന്നത് എല്ലാവര്ക്കും ഒരു വികാരമാണ്. വ്യത്യസ്ത രുചികള്‍ തേടി മാത്രം യാത്ര ചെയ്യുന്നവരുണ്ട്. നമ്മുടെ തലശ്ശേരി ബിരിയാണിയും, കോഴിക്കോടന്‍ ഹല്‍വയുമൊക്കെ പോലെ തന്നെ വ്യത്യസ്തമായ ആഹാരങ്ങള്‍ ലഭിക്കുന്ന ഇടങ്ങള്‍ നിരവധിയുണ്ട് നമ്മുടെ ഇന്ത്യയില്‍. എന്നാല്‍ ഈ ആഹാരങ്ങളുടെ പേര് കൊണ്ട് മാത്രം അറിയപ്പെടുന്ന ചില റെയില്‍വേ സ്റ്റേഷനുകളുണ്ട് എന്നറിയാമോ ? അത്തരം ചില സ്ഥലങ്ങളെ പരിചയപ്പെടാം.

Gambinos Ad

ചിക്കന്‍ കടലറ്റ് , ഹൌറ, വെസ്റ്റ് ബംഗാള്‍ 

ഹൌറ റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ കൂടിയാണ്. മത്സ്യവിഭവങ്ങള്‍ക്ക് പേര് കേട്ട നഗരം കൂടിയാണ് വെസ്റ്റ് ബംഗാള്‍. എന്നാല്‍ മല്ലി ചമ്മന്തിയും ചേര്‍ത്ത് ഇവിടെ കിട്ടുന്ന ചിക്കന്‍ കടലറ്റ് ഒന്ന് രുചിച്ചു നോക്കിയാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല എന്നാണു അനുഭവസ്ഥര്‍ പറയുന്നത്. അത്രയ്ക്ക് രുചികരമാണത്രേ.

ദാല്‍വട,  വിജയവാട

ആന്ധ്രയുടെ തനിവിഭവമാണ് ഇത്. ഉണങ്ങിയ ഇലകള്‍ ചേര്‍ത്തുണ്ടാക്കുന്ന പാത്രത്തിലാണ് ഇത് ലഭിക്കുന്നത്. ഒപ്പം ആവശ്യം അനുസരിച്ചു മധുരമോ, എരിവോ ഉള്ള ചട്നിയും കിട്ടും.

ആലൂ ടിക്ക, ടുണ്ട്ല 

ഉത്തര്‍പ്രദേശിലെ വളരെ ചെറിയൊരു സ്റ്റേഷനാണിത്. വളരെ കുറച്ചു ട്രെയിനുകള്‍ മാത്രമാണ് ഇവിടെ നിര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഒരല്‍പം സാഹസപെട്ടു വേണം ഇവിടെ ട്രെയിന്‍ ഇറങ്ങാന്‍. തൈരിനൊപ്പം, സവാളയും ചേര്‍ത്തു തരുന്ന നല്ല ചൂടന്‍ ആലൂ ടിക്ക കഴിച്ചാല്‍ പിന്നെ ഒരിക്കലും ആ രുചി മറക്കില്ല.

ഒട്ടകപാല്‍ ചായ, ഗുജറാത്ത് 

അതെ ഒട്ടകത്തിന്റെ പാല്‍ കൊണ്ട് തന്നെയാണ് ഈ ചായ ഉണ്ടാക്കുന്നത്‌. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ആണ് ഈ ചായ ലഭിക്കുന്നത്.

ചോള ബട്ടൂര, പഞ്ചാബ് 

പഞ്ചാബി ആഹാരത്തിന്റെ അവരുടെതായ വ്യത്യസ്തതകള്‍ ഉണ്ട്. ജലന്ധര്‍ റെയില്‍വേ സ്റ്റേഷന്‍ ആണ് ഈ ചോള ബട്ടൂരയുടെ ഇടം. പഞ്ചാബി ലെസ്സിയുമായി ചേര്‍ത്തു കഴിക്കാം ഈ ചോള ബട്ടൂര, നമ്മുടെ പൂരിയുടെ ചേട്ടന്‍ എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം.