ജോണിവാക്കര്‍ ജോണി ജയിനുമായി എത്തുന്നു; ലക്ഷ്യം ലിംഗ സമത്വം

Gambinos Ad

വനിതകള്‍ക്കിടയില്‍ സ്‌കോച്ചിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ മാറ്റവുമായി ജോണി വാക്കര്‍ സ്‌കോച്ച് കമ്പനി. സ്ത്രീയുടെ ലോഗോയുമായി ജെയ്ന്‍ വാക്കര്‍ എന്ന പേരില്‍ സ്‌കോച്ച് വിപണനം നടത്താനാണ് നീക്കം. മാര്‍ച്ച് മാസത്തില്‍ 250,000 കുപ്പികള്‍ വിപണയിലെത്തും.

Gambinos Ad

കാലങ്ങളായി തൊപ്പി വെച്ച പുരുഷന്റെ ലോഗോയാണ് ജോണി വാക്കര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ലിംഗസമംത്വം ഉറപ്പാക്കാന്‍ സ്ത്രീ തൊപ്പി വെച്ച ലോഗോ ഉപയോഗിച്ച് ജോണി ജയിന്‍ എന്ന് ബ്രാന്‍ഡ് നെയിം നല്‍കുമെന്നാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. സ്ത്രീകളെ ആകര്‍ഷിക്കുന്നത് വഴി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോണി വാക്കറിന്റെ വൈസ് പ്രസിഡണ്ട് സ്റ്റിഫാനീ ജേക്കബ് പറയുന്നു.

keep walking America എന്ന ബ്രാന്‍ഡിന്റെ ഭാഗമാണ് ജോണി വാക്കര്‍. അമേരിക്കയിലെ ഡിസ്റ്റള്‍ഡ് സ്പിരിറ്റ്‌സ് കൗണ്‍സിലിന്റെ അഭിപ്രായപ്രകാരം 2002 മുതല്‍ 2017 വരെ സ്‌കോച്ച് വിസ്‌കിയുടെ ഉല്‍പ്പാദനം 2.1 ശതമാനം വളര്‍ന്നിട്ടുണ്ട്. ജോണി വാക്കര്‍ നിരവധി എതിരാളികളെ മറികടന്ന് കഴിഞ്ഞ വര്‍ഷം 18 ശതമാനം വര്‍ദ്ധനവ് നേടിയിരുന്നു.