മദ്യ വിപണി കീഴടക്കാന്‍ കൊക്കക്കോളയും; പുതിയ ബ്രാന്റ് ഉടന്‍ അവതരിപ്പിക്കും

Gambinos Ad

125 വര്‍ഷത്തെ പഴക്കമുള്ള കൊക്കക്കോള കമ്പനി ചരിത്രത്തില്‍ ആദ്യമായി മദ്യം പുറത്തിറക്കുന്നു. വീര്യം കുറഞ്ഞ ലഹരിയുള്ള പാനീയമാണ് പുറത്തിറക്കുന്നത്.

Gambinos Ad

ജപ്പാനിലെ വിപണിയിലാണ് മദ്യം ആദ്യമെത്തുക. മൂന്ന് ശതമാനം മുതല്‍ എട്ടു ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയമാണ് പുറത്തിറക്കുന്നത്. നിലവില്‍ ജപ്പാനില്‍ കൂടുതല്‍ വിറ്റഴിയുന്ന ചു ഹു എന്ന പാനീയത്തിനെ കടത്തിവെട്ടാനാണ് കൊക്കകോള മദ്യവപണത്തിലൂടെ ലക്ഷ്യമിടുന്നത്.

പാനീയങ്ങളില്‍ പ്രിയമേറിയത് നാരങ്ങ, മുന്തിരി എന്നിവയുടേതാണ്. ആപ്പിള്‍, പീച്ച്, മുന്തിരി എന്നീ രുചികളിലാണ് കൊക്കകോള പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കുന്നത്. പുതിയതായി ഇറക്കുന്ന ഉല്‍പ്പന്നത്തില്‍ വ്യത്യസ്തത കാത്തുസൂക്ഷിക്കുമെന്നും കമ്പനി വ്യക്തമാക്കി.