ഭീമമായ പണച്ചെലവ് ഇല്ലാതെ യാത്ര പോകാന്‍ ചില വിദേശ രാജ്യങ്ങള്‍; ഇവിടങ്ങളില്‍ കറന്‍സിക്ക് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കൂടുതലാണ്  

Gambinos Ad
ript>

ഒരു വിദേശയാത്ര എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍  ഉയർന്ന ചെലവ് ആലോചിക്കുമ്പോള്‍ മിക്കവരും ആ മോഹം തല്‍ക്കാലം മാറ്റിവെയ്ക്കുകയാണ് പതിവ്. വിദേശയാത്രയ്ക്ക് ആവശ്യമായ ഭീമമായ തുകയെ കുറിച്ചു ആലോചിക്കുമ്പോഴാണ് എല്ലാവരുടെയും യാത്രാമോഹങ്ങള്‍ അവസാനിക്കുന്നത്. എന്നാല്‍ നിങ്ങള്‍ കരുതുന്നത് പോലെ അത്ര ദുര്‍ഘടം പിടിച്ചതല്ല വിദേശയാത്രകള്‍.

Gambinos Ad

ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയുള്ള രാജ്യങ്ങളില്‍ കറങ്ങാന്‍ പോയാല്‍ ഭീമമായ ചിലവില്ലാതെ പോയി വരാം.

ഐസ്‌ലാൻഡ്

ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളില്‍ ഒന്നായ ഐസ് ലാന്റിലേക്ക് പോകാന്‍ നിങ്ങള്‍ വിചാരിക്കുന്ന പോലെ അത്ര ചിലവില്ല. വെള്ളച്ചാട്ടങ്ങളും, അഗ്‌നിപര്‍വ്വതങ്ങളും, ലാവാ ഫീല്‍ഡും, ബ്ലാക്ക് സാന്‍ഡ് ബീച്ചുകളും , ബ്ലൂ ലഗൂനുകളും ഈ രാജ്യത്തിന്റെ മാത്രം പ്രത്യേകതയാണ്. 1.56  ഐസ് ലാൻഡ് ക്രോണയാണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം. അതായത് ഇവിടെ എത്തിയാല്‍ നിങ്ങള്‍ക്ക് യഥേഷ്ടം പണം ചെലവഴിക്കാം.

 

കോസ്റ്റാറിക്ക

പ്രകൃതി കനിഞ്ഞരുളിയ രാജ്യമാണ് കോസ്റ്റ റിക്ക. 8.26 കോസ്റ്ററിക്ക കോളന്‍  ആണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം. ഇവിടുത്തെ  മഴക്കാടുകളും , പ്രകൃതിരമണീയമായ സ്ഥലങ്ങളും നിങ്ങളെ നിരാശപ്പെടുത്തില്ല.

ഹംഗറി

യൂറോപ്യൻ യാത്രയില്‍ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമാണ് ഹംഗറി. ലോകത്തിലെ ഏറ്റവും കാല്പനികമായ നഗരങ്ങളില്‍ ഒന്നാണ് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ്. 4.12 ഹംഗേറിയന്‍ ഫോറിന്റ് ആണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം.

ശ്രീലങ്ക 

നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയിലേക്കൊരു യാത്ര നമ്മുടെ കേരളത്തിലെ തന്നെ ഏതെങ്കിലും ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ പോകുന്നത്ര ചിലവേ വരുന്നുള്ളൂ.  2.30 ശ്രീലങ്കന്‍ രൂപയാണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം. ദൂരക്കുറവും ചെലവു കുറഞ്ഞ വിമാന യാത്രയുമാണ്‌ ശ്രീലങ്ക ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാകാന്‍ കാരണം.