ലോകത്ത് ജനവാസമുള്ള ഏറ്റവും ചൂടേറിയ സ്ഥലം; പക്ഷെ ഈ നാടിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെ

Gambinos Ad
ript>

വര്‍ഷത്തില്‍ രണ്ടു മാസമൊഴികെ പത്തു മാസങ്ങളിലും അതികഠിനമായ ചൂടേറിയ സ്ഥലം, ജനുവരി ഫെബ്രുവരി മാസങ്ങള്‍ ഒഴികെ എല്ലാ ദിവസവും ശരാശരി  46 ഡിഗ്രീ വരെ  താപനില രേഖപ്പെടുത്തുന്ന സ്ഥലം. ലോകത്ത് ജനവാസമുള്ളതില്‍ വെച്ചേറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നാണ് എത്തിയോപ്പിയയിലെ ഈ മരുഭൂമി. ഇവിടെ ഇതുവരെ രേഖപ്പെടുത്തിയത്തില്‍ ഏറ്റവും കുറവ് താപനില  37 ഡിഗ്രിയാണ്.

Gambinos Ad

ഒട്ടകങ്ങള്‍ മാത്രമാണ് ഇവിടേയ്ക്ക് എത്താനുള്ള ഏക ഗതാഗതസംവിധാനം. എത്തിയോപിയന്‍ മരുഭൂമിയിലെ വളരെ ഉള്ളിലാണ് ഈ മനോഹരമായ പ്രദേശം. കഠിനമായ ചൂട് തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോഴും ഇവിടുത്തെ അത്ഭുതകാഴ്ചകളെ വര്‍ണ്ണിക്കാതിരിക്കാന്‍ ഒരു സഞ്ചാരിക്ക് കഴിയില്ല. കല്ലുകളില്‍ ആരോ കൊത്തിവെച്ച പോലത്തെ മനോഹരമായ ഡിസൈനുകള്‍ ഇവിടുത്തെ ശിലകളില്‍ കാണാം.

ഭൂമികുലുക്കങ്ങളും, അഗ്നിപര്‍വ്വതസ്ഫോടനങ്ങളുമെല്ലാം ഇവിടെ സാധാരണമാണ്. പണ്ടെങ്ങോ വെള്ളമൊഴുകി രൂപപെട്ട മലയിടുക്കുകളും മറ്റും ഈ പ്രദേശത്തെ അത്രകണ്ട് മനോഹരമാക്കിയിരിക്കുകയാണ്. ഈ മലയിടുക്കുകള്‍ എല്ലാം തന്നെ വിവിധനിറങ്ങളിലാണ്. ഡള്ളോല്‍ എന്നാണു ഈ പ്രദേശം അറിയപ്പെടുന്നത്. പണ്ടിവിടെ മൈനുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയെല്ലാം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.  അങ്ങനെ എളുപ്പത്തിലൊന്നും ഇവിടേക്ക് വരാന്‍ ഒരാള്‍ക്ക് സാധിക്കില്ല. കഠിനമായ കാലാവസ്ഥയോട് പടവെട്ടാന്‍ ഒരുങ്ങി തന്നെ വേണം ഇവിടേയ്ക്ക് എത്താന്‍.  ‘ദി ഗേറ്റ് വേ ടൂ ഹെല്‍ ‘ എന്നാണു ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്.