ഈ ആഹാരങ്ങള്‍ കണ്ടാല്‍ കഴിക്കണോ വേണ്ടയോ എന്നാകും നിങ്ങള്‍ ആദ്യം ആലോചിക്കുക; വിചിത്രമായ ചില ആഹാരങ്ങളുടെ വിശേഷം ഇങ്ങനെ

Gambinos Ad

വെറൈറ്റി ആഹാരങ്ങള്‍ പരീക്ഷിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. പലനാടുകളിലെ വ്യത്യസ്തമായ ഭക്ഷണങ്ങള്‍ രുചിക്കാന്‍ വേണ്ടി മാത്രം യാത്ര പോകുന്നവരുണ്ട്. എന്നാല്‍ കണ്ടാല്‍ തന്നെ പേടി തോന്നുന്ന ആഹാരങ്ങളെ കുറിച്ചു അറിയാമോ? അതായത് മേശപ്പുറത്തു ഇത് കൊണ്ട് വെച്ചാല്‍ കഴിക്കണോ വേണ്ടയോ എന്ന് ആശങ്ക തോന്നുന്ന അവസ്ഥ. അത്തരം ചില ആഹാരങ്ങള്‍ ഉണ്ട് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍, അവ ഒന്ന് പരിചയപ്പെടാം.

Gambinos Ad

മങ്കി ബ്രെയിന്‍ 

കേള്‍ക്കുമ്പോള്‍ മാത്രമല്ല കാണുമ്പോഴും ഒരിത്തിരി അത്ഭുതം തോന്നുന്നതാണ് ഈ മങ്കി ബ്രെയിന്‍. പേരില്‍ പറയുന്നത് തന്നെയാണ് ഈ ആഹാരം. ചിലയിനം കുരങ്ങു വര്‍ഗ്ഗത്തില്‍ പെടുന്ന ജീവികളുടെ തലച്ചോറാണ് ഇത്. ഒരുപാട് വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും കാരണമായ ഒരു ആഹാരമാണ് ഇത്. ചൈനയിലും ചില യൂറോപ്പിയന്‍ രാജ്യങ്ങളിലും ഈ ആഹാരം ലഭ്യമാണ്.  എങ്കിലും ആരോഗ്യത്തിനു ഏറെ മോശമാണ് ഈ ആഹാരം എന്നാണു ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. നാഡീഞരബുകളെ പോലും ദോഷകരമായി ഇത് ബാധിക്കും.

എസ്കമോള്‍സ് 

കണ്ടിട്ട് നമ്മുടെ കുത്തരിചോറ് പോലെയുണ്ടോ ? എന്നാല്‍ ഇതല്ല സംഭവം. മെക്സിക്കോയിലാണ് ഇത് പ്രിയമുള്ളത്. വലിയ കറുത്ത ഉറുമ്പുകളുടെ മുട്ടയാണ്‌ ഈ എസ്കമോള്‍സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ലോകത്തില്‍ ഏറ്റവും വിലയുള്ള കെവിയാര്‍ എന്ന ആഹാരത്തിന്റെ ചെറിയ പതിപ്പാണ്‌ ഇതെന്നാണ് പറയപ്പെടുന്നത്. ബട്ടര്‍, നുട്സ് എന്നിവയുടെ പോലത്തെ രുചിയാണ് ഇതിന്.

ട്യൂണ ഐ ബാള്‍സ് 

ജപ്പാനിലെ പ്രിയപ്പെട്ട ആഹാരമാണ് ഇത്. ഒമേഗ 3 ഫാറ്റി ആസിഡ് കലവറയായ ചൂര മത്സ്യത്തിന്റെ കണ്ണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കണ്ടാല്‍ ഒരു രസമില്ലെങ്കിലും വളരെയധികം പോഷകസമ്പന്നമാണ് ഈ ആഹാരം.