Wednesday, 19 August 2026
‘Honest storytelling is a powerful means of change
06:45:50 AM IST
Celebrity Talk

‘സമാധാനപരമായ ഒരു സമരത്തിനോട് എടുക്കേണ്ട നിലപാടല്ല ഇത്, ന്യായമായ ലക്ഷ്യത്തിനായി പോരാടുന്നവർക്ക് പൂർണ്ണ ഐക്യദാർഢ്യം’; സിജെപി സമരത്തെ പിന്തുണച്ച് ടോവിനോ തോമസ്

SHARE

സിജെപി സമരത്തിന് ഐക്യദാർഢ്യവുമായി നടൻ ടോവിനോ തോമസ്. പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ലെന്നും അടിച്ചമർത്തുന്നത് രാജ്യത്തിൻറെ ഭാവി തന്നെയാണെന്നും ടോവിനോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ന്യായമായ ലക്ഷ്യത്തിനായി പോരാടുന്നവർക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ടോവിനോ പറഞ്ഞു.

എൻറെ രാഷ്ട്രീയം മാനവികത ആണെന്നും ടോവിനോ തോമസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇങ്ങനെയെങ്കിൽ ജനാധിപത്യത്തിലുള്ള വിശ്വാസം ക്രമേണ ഇല്ലാതാകുമെന്നും ശരിയും തെറ്റും ആപേക്ഷികമായിരിക്കാമെങ്കിലും, പക്ഷെ ഒരു സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി തീർച്ചയായും ഇതല്ലെന്നും ടോവിനോ തോമസ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചു. സമരം ചെയ്ത വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തതെന്നും, അവർ ഏതെങ്കിലും തരത്തിലുള്ള പൊതുമുതൽ നശീകരണത്തിനോ അക്രമങ്ങൾക്കോ മുതിർന്നോ എന്നും ടൊവിനോ ചോദിക്കുന്നു.

രാജ്യത്തിന്റെ ഭാവി തലമുറ ശബ്ദമുയർത്തുമ്പോൾ അവരെ അടിച്ചമർത്തുന്ന സേനാനീക്കം ഭാവിയെത്തന്നെയാണ് ഇല്ലാതാക്കുന്നത്. ജാതിമത ഭേദമന്യേയുള്ള ഇത്തരം പ്രവൃത്തികൾ ജാതി-മത വിശ്വാസത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് ചോർത്തിക്കളയുന്നതെന്നും ടോവിനോ ചൂണ്ടിക്കാട്ടി. വിയോജിപ്പുകൾ രേഖപ്പെടുത്താനുള്ള അവകാശം ജനാധിപത്യത്തോടുള്ള ഭീഷണിയല്ല, മറിച്ച് അതിന്റെ അടിത്തറകളിലൊന്നാണെന്നും അദ്ദേഹം കുറിച്ചു.എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എന്റെ വിശ്വാസം സമാധാനമാണ് എന്ന് കുറിച്ചുകൊണ്ടാണ് ടോവിനോ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →