Wednesday, 9 September 2026
‘Honest storytelling is a powerful means of change
09:47:04 AM IST
Kerala

‘പ്രായപരിധി കുറച്ചത് ഇഷ്ടമല്ലാത്തവരെ തള്ളാൻ’; എം വി ഗോവിന്ദന്റെ നിർദേശം അംഗീകരിക്കാതെ ഒരുവിഭാഗം ഡിവൈഎഫ്ഐ നേതാക്കൾ

ന്യൂസ് ഡെസ്ക് 16 August 2026, 10:32 am
SHARE

ഡിവൈഎഫ്ഐ ഭാരവാഹികളുടെ പ്രായപരിധി ചുരുക്കിയതിൽ സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദനെതിരെ ഒരുവിഭാഗം ഡിവൈഎഫ്ഐ നേതാക്കൾ രംഗത്ത്. ഇഷ്ടമല്ലാത്തവരെ തള്ളാനാണ് പ്രായപരിധി കുറച്ചെതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ വിമർശിച്ചു. 38 വയസ് എന്നത് അംഗീകരിക്കാനാകില്ലെന്നും ഇവർ പറയുന്നു.

കഴിഞ്ഞദിവസം എം വിഗോവിന്ദൻ വിളിച്ച് ചേർത്ത ഫ്രാക്ഷൻ യോഗത്തിലാണ് 38 വയസ്സ് നിർദേശം മുന്നോട്ട് വെച്ചത്. നിലവിൽ 40 വയസ്സാണ് ഡിവൈഎഫ്ഐ പ്രായ പരിധി. എന്നാൽ പാർട്ടി സെക്രട്ടറിയുടെ നിർദ്ദേശം പാർട്ടിയുടെ തീരുമാനം അല്ലെന്നും നേതാക്കൾ അറിയിച്ചു. ഡിവൈഎഫ്ഐയുടെ കേന്ദ്ര നേതാക്കൾ അടക്കം 40 വയസ്സു കഴിഞ്ഞവരാണ്. തീരുമാനം എടുക്കേണ്ടത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് എന്നാണ് നേതാക്കൾ പറയുന്നത്.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിനെ ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റാക്കാൻ തീരുമാനിച്ചിരുന്നു. ചിന്ത ജെറോമിനെ തെരഞ്ഞെടുത്താൻ ഡിവൈഎഫ്‌ഐയുടെ ആദ്യ സംസ്ഥാന വനിതാ പ്രസിഡന്റായി മാറും. നിലവിൽ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഫ്രാക്ഷൻ യോഗത്തിൽ പാനൽ അവതരിപ്പിച്ചത്. തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രന്റെ പേര് ഉയർന്നു വന്നെങ്കിലും പരിഗണിച്ചില്ല.

Read More
s
ന്യൂസ് ഡെസ്ക്
View all posts →