പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ നാടകം; മമത വീട്ടുതടങ്കലിലെന്ന് ടിഎംസി, മുട്ടയേറ് ഭയന്ന് വീട്ടിലിരിക്കുന്നുവെന്ന് ബിജെപിയുടെ പരിഹാസം
മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ‘സൗത്ത് 24 പര്‍ഗാന’ സന്ദര്‍ശനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ നാടകമാണ് പശ്ചിമ ബംഗാളില്‍ അരങ്ങേറുന്നത്. മമത വീട്ടുതടങ്കലിലെന്ന് ടിഎംസി ആരോപിക്കുമ്പോൾ മുട്ടയേറ് ഭയന്ന് വീട്ടിലിരിക്കുന്നുവെന്നാണ് ബിജെപിയുടെ പരിഹാസം. ബാറൂയിപൂരില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പന്ത്രണ്ടുകാരിയുടെ കുടുംബത്തെ മമത സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു.
മമതയെ പതിനാറ് മണിക്കൂറായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നാണ് ടിഎംസി ആരോപിക്കുന്നത്. സൗത്ത് 24 പര്‍ഗാന ജില്ലയിലെ ബാറൂയിപൂരില്‍ 12 കാരിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉടലെടുത്തത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് ഒരു 26കാരനെ നാട്ടുകാര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം തല്ലി കൊന്നിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് മമതാ ബാനര്‍ജി പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനിരുന്നത്.
പിന്നാലെ മമതയുടെ കൊല്‍ക്കത്തയിലെ കാളിഗഞ്ചിലുള്ള വസതിയ്ക്ക് മുന്നില്‍ വന്‍സുരക്ഷാ സന്നാഹം പ്രത്യക്ഷപ്പെട്ടു. പൊലീസും കേന്ദ്രസേനയും അടങ്ങുന്നതായിരുന്നു സുരക്ഷ വിന്യാസം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ വസതിക്ക് മുന്നിലും കേന്ദ്രസേനയെത്തി. ഇതോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കി എന്ന ആരോപണം ടിഎംസി ഉന്നയിച്ചത്. എന്നാൽ സേനാ വിന്യാസം മമതയുടെ സുരക്ഷക്കാണെന്നാണ് ബിജെപി വാദിക്കുന്നത്. അതേസമയം ഇന്നലെ രാത്രി മമതയുടെ വീട്ടിനുമുന്നില്‍ നിലയുറപ്പിച്ച സേന ഇപ്പോഴും അവിടെ തുടരുകയാണ്.
സ്വകാര്യ ആശുപത്രികളിലെ മുറി വാടക ത്രീ സ്റ്റാര്‍ ഹോട്ടല്‍ നിരക്കിനേക്കാള്‍ കൂടരുത്; സുപ്രധാന ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി
മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന് സഹോദരങ്ങള്‍ക്കെതിരെ ജാമ്യമില്ല വാറന്റ്; ഉത്തരവിട്ടത് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി