Tuesday, 11 August 2026
‘Honest storytelling is a powerful means of change
11:25:53 AM IST
Cricket

‘ഞങ്ങളെക്കാൾ ഒരുപടി മുന്നിലായിരുന്നു അവർ, അതിൽ അയർലൻഡിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല: ശ്രേയസ് അയ്യർ

SHARE

ടി-20 ലോകകപ്പ് നേടിയതിനു ശേഷമുള്ള ആദ്യ പരമ്പരയിൽ നാണംകെട്ട തോൽവി സ്വന്തമാക്കി ഇന്ത്യ. ഇന്ത്യക്കെതിരെ നാടകീയമായ ജയമായിരുന്നു അയർലൻഡ് സ്വന്തമാക്കിയത്. അവസാന പന്ത് വരെ പൊരുതിയെങ്കിലും ഒരു റൺസിന്റെ ജയം അയർലൻഡ് നേടുകയായിരുന്നു. തുടക്കം മുതലേ വിക്കറ്റുകൾ നഷ്ട്ടപ്പെട്ട ഇന്ത്യക്ക് തിലക് വർമ നേടിയ അർധസെഞ്ചുറി മാത്രമായിരുന്നു രക്ഷയായത്. 46 പന്തുകളിൽ നിന്ന് 55 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

ആദ്യം ബാറ്റ് വീശാനെത്തിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ഓപ്പണർമാരായ മലയാളി താരം സഞ്ജു സാംസനെയും, അഭിഷേക് ശര്മയെയും നീലപ്പടയ്ക്ക് നഷ്ടപ്പെട്ടിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ 11 പന്തിൽ 12 റൺസും, നായകൻ ശ്രേയസ് അയ്യർ ഏഴ് പന്തിൽ പത്ത് റൺസുമാണ് നേടിയത്.

ഒരു ബൗണ്ടറിയാണ് ഇഷാൻ അടിച്ചതെങ്കിൽ, രണ്ട് ബൗണ്ടറികളായിരുന്നു ശ്രേയസ് നേടിയത്. അരങ്ങേറ്റത്തിൽ പ്രിൻസ് മൂന്ന് വിക്കറ്റും, അർഷ്ദീപ് സിംഗ്, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റുകളും ഇന്ത്യയ്ക്കായി വീഴ്ത്തി. കൂടെ ഹർഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി. മത്സരം തോറ്റ ശേഷം നായകൻ ശ്രേയസ് അയ്യർ സംസാരിച്ചു.

‘ഇത് അത്ര മികച്ച പരമ്പരയായിരുന്നില്ല. പക്ഷെ അയർലൻഡ് താരങ്ങളുടെ കളിശൈലിയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കികൊണ്ട് അവർ നടത്തിയ ഓരോ നീക്കങ്ങള്‍ അവിശ്വസനീയമായിരുന്നു. ഫീല്‍ഡിംഗും ബൗളിംഗും എടുത്തുനോക്കിയാൽ അവർ ഞങ്ങളെക്കാള്‍ ഒരുപടി മുന്നിലായിരുന്നു. ഐപിഎല്ലില്‍ നിന്ന് അവര്‍ക്ക് ലഭിച്ച വലിയ അനുഭവസമ്പത്ത് അവര്‍ നന്നായി ഉപയോഗിച്ചു’, ശ്രേയസ് വ്യക്തമാക്കി.

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →