Tuesday, 11 August 2026
‘Honest storytelling is a powerful means of change
01:44:13 PM IST
Kerala

‘ആദ്യം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം, കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം’; കെ സി വേണു​ഗോപാൽ

ന്യൂസ് ഡെസ്ക് 18 July 2026, 12:16 pm
SHARE

കെ.എസ്.യു-മുഖ്യമന്ത്രി തർക്കത്തിൽ ആദ്യ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. എന്നാൽ ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടതെന്നും ആദ്യം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണമെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയപ്പോഴാണ് കെ സി വേണു​ഗോപാലിന്റെ പ്രതികരണം. ജനങ്ങളാകെ പ്രതീക്ഷയോടെ കാണുന്ന സർക്കാർ ആണിതെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. നമ്മുടെ ഭാഗത്ത് നിന്ന് തന്നെ അലോസരങ്ങൾ ഉണ്ടാകരുത്. പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രമിക്കുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →