Wednesday, 19 August 2026
‘Honest storytelling is a powerful means of change
04:45:09 PM IST
Kerala

‘ക്യാമ്പിൽ ഭക്ഷണവും വെള്ളവും ഇല്ല, വി ഡി സതീശൻ ചോദിക്കുന്നത് ഞാൻ മൂന്ന് മണിക്ക് അല്ലെ ഭക്ഷണം കഴിച്ചത് എന്നാണ്’; വിമർശിച്ച് എം വി ഗോവിന്ദൻ

ന്യൂസ് ഡെസ്ക് 5 August 2026, 5:00 pm
SHARE

മുഖ്യമന്ത്രി വി ഡി സതീശനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ പ്രവർത്തിക്കുന്ന ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ചങ്ങാനാശ്ശേരിയിലെ ഒരു ക്യാമ്പിൽ ഭക്ഷണവും വെള്ളവും ഇല്ല. ഇന്ന് മൂന്ന് മണി വരെ ഇതാണ് അവസ്ഥ. വി ഡി സതീശൻ ചോദിക്കുന്നത് ഞാൻ മൂന്ന് മണിക്ക് അല്ലെ ഭക്ഷണം കഴിച്ചത് എന്നാണ് എന്നും എം വി ഗോവിന്ദൻ പരിഹസിച്ചു.

ഇത് ഒറ്റപ്പെട്ട അവസ്ഥ അല്ല എന്നും ദുരിതാശ്വസ ക്യാമ്പുകളിൽ ദുരിതം മാത്രമേയുള്ളു എന്നും എം വി ഗോവിന്ദൻ പറഞ്ഞു. 2018-2019 ൽ ഏകോപനം ഉണ്ടായിരുന്നു. നിലവിൽ ഏകോപനം ഇല്ല. ഭക്ഷണം നൽകാൻ സന്നദ്ധ സംഘടനകൾ തയ്യാറാണ്. പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ധാരണ മുഖ്യമന്ത്രിക്ക് ഇല്ല. ഇതിൽ സിപിഐഎമ്മിന് രാഷ്ട്രീയമില്ല എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതേസമയം പുനർജനി കേസിൽ കുറ്റവിമുക്തനാണെന്ന് ആഭ്യന്തര മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി പറയിച്ചു എന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. കോടതിയിൽ ഇപ്പോഴും കേസ് ഉണ്ട്. പുനർജനിയുടെ ഭാഗമായി പിരിച്ച പണം എവിടെ എന്നും 216 വീട് കൊടുക്കുമെന്ന് പറഞ്ഞു ഒരുവീട് എങ്കിലും കൊടുത്തെന്ന് തെളിയിക്കാൻ കഴിയുമോയെന്നും എം വി ഗോവിന്ദൻ ചോദിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →