‘വി. ഡി. സതീശൻ വിദേശത്ത് ഫണ്ട് അഭ്യർഥിച്ചതിന് തെളിവുണ്ട്’; വീഡിയോ പുറത്തുവിട്ട് എം. വി. ഗോവിന്ദൻ
പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ആഭ്യന്തര വകുപ്പ് ക്ലീൻ ചിറ്റ് നൽകിയ നടപടിയെ അസാധാരണമെന്ന് വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേസുമായി ബന്ധപ്പെട്ട് സതീശൻ ഫണ്ട് അഭ്യർഥിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ഫണ്ട് അഭ്യർഥിക്കുന്നതായി പറയുന്ന വീഡിയോ എം.വി. ഗോവിന്ദൻ പ്രദർശിപ്പിച്ചു. കേസിൽ സതീശനെതിരെ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എംഎൽഎ എന്ന നിലയിൽ അനുമതി തേടിയാണ് വി.ഡി. സതീശൻ വിദേശയാത്ര നടത്തിയതെന്ന വാദത്തിന് നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നോ ആഭ്യന്തര വകുപ്പിൽ നിന്നോ അനുമതി ഉണ്ടായിരുന്നില്ലെന്നുമാണ് വസ്തുതാപരമായി പുറത്തുവന്ന വിവരമെന്ന് ഗോവിന്ദൻ പറഞ്ഞു. വിദേശ ഫണ്ട് അഭ്യർഥിക്കുന്നതിനായി വിദേശയാത്ര നടത്താൻ നിലവിലെ നിയമപ്രകാരം പ്രത്യേക അനുമതി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രളയകാലത്ത് ധനശേഖരണത്തിനായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ വിദേശയാത്രയ്ക്ക് അനുമതി തേടിയിരുന്നെങ്കിലും കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
വിഡി സതീശൻ പദ്ധതിക്കായി വിദേശത്തുനിന്ന് ഫണ്ട് പിരിച്ചിട്ടുണ്ട്. എന്നാൽ ഫണ്ട് പിരിക്കാൻ അനുവാദം വാങ്ങിയിട്ടില്ല. അത്യന്തം ഗൗരവമുള്ള വിഷയത്തിൽ ആഭ്യന്തരമന്ത്രി തന്നെ വാർത്താ സമ്മേളനം നടത്തി ക്ലീൻ ചിറ്റ് നൽകുകയാണ്. ഇത് അസാധാരണമായ നടപടിയാണ്. സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ തിടുക്കമുണ്ടായി എന്നതാണ് രമേശിന്റെ വാർത്താ സമ്മേളനത്തിൽ നിന്ന് വ്യക്തമായത്.
ഇന്നലെ ചെന്നിത്തല അഴിമതിക്കെതിരെ വിസിൽ അടിക്കുന്നതാണ് കണ്ടതെങ്കിൽ ഇന്ന് വിജിലൻസ് അഴിമതിക്കേസിൽ സതീശന് ക്ലീൻ ചിറ്റ് നൽകുന്നതാണ് കണ്ടത് ഗോവിന്ദൻ പറഞ്ഞു.വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസായതിനാൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും ആവശ്യമാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
‘മോഹനൻ കുന്നുമ്മൽ നടത്തിയ പരാമർശം തരംതാണത്, കോൺഗ്രസ് ബിജെപിയുടെ ബി ടീം ആയി മാറുന്നു’; വിമർശിച്ച് ജി ആർ അനിൽ
16കാരിയെ പീഡിപ്പിച്ച കേസിൽ 20 കാരൻ അറസ്റ്റിൽ