Sunday, 9 August 2026
‘Honest storytelling is a powerful means of change
03:57:13 PM IST
Kerala

‘യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം, അതനുസരിച്ചു നേതാക്കൾ പെരുമാറണം’; കെ മുരളീധരൻ

SHARE

യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം കൂടിയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അതനുസരിച്ചു നേതാക്കൾ പെരുമാറണമെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ തങ്ങളുടെ കണക്ക് കൃത്യമായിരുന്നുവെന്ന് പറഞ്ഞ കെ മുരളീധരൻ 5000 -7000 വോട്ട് ഭൂരിപക്ഷം ആണ് വിലയിരുത്തിയതെന്നും അത് സംഭവിച്ചുവെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെ പ്രശ്നങ്ങൾ ഇല്ലാതെ നടക്കണമെന്നും കെ മുരളീധരൻ പറഞ്ഞു. 2001ൽ ഇത് മറന്നത് കൊണ്ട് തിരിച്ചടി ഉണ്ടായി. ടീം യുഡിഎഫ് ആയി കാര്യങ്ങൾ മുന്നോട്ട് പോകണം. മുൻപ് ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ശ്രദ്ധിക്കണമെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.

അതേസമയം മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വം പാഠം പഠിക്കണമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. നരേന്ദ്രമോദി ഇത്തവണ ലക്ഷ്യം വെച്ചത് ബംഗാളിനെ ആണ്. ഇനി കണ്ണുകൾ കേരളത്തിലേക്കു വരും. അത് തിരിച്ചറിഞ്ഞ് എല്ലാവരും പ്രവർത്തിച്ചാൽ നല്ലതെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →