‘കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധു വാണ് യുഡിഎഫ് സർക്കാർ’; റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധു വാണ് യുഡിഎഫ് സർക്കാർ എന്ന് പറഞ്ഞ മുഖ്യമന്ത്രി 300 രൂപ ആകുന്നതിൽ ഒരു സംശയവും വേണ്ട എന്നും പറഞ്ഞു. 200 -250 ആക്കിയെങ്കിൽ 300 ആക്കാനും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സർക്കരിൻ്റെ മുൻഗണന പട്ടികയിൽ കർഷകർ ഉണ്ട് എന്നും വന്യജീവി ആക്രമണം തടയാൻ ശക്തമായ നാപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരാതന – ആധുനികമായ സംവിധാനങ്ങളെയും കൊണ്ട് കൂട്ടിയിണക്കി ഏറ്റവും അനുയോജ്യമായ സംവിധാനമമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ ഭൂനിയമ ഭേദഗതികൾ ഉണ്ടാകും. നെൽ കർഷകർക്ക് നൽകാനുള്ള പണം തിരികെ നൽകും. കർഷകരുടെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കും. പൂട്ടി കിടക്കുന്ന തോട്ടങ്ങളെ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ടു പോകും. രണ്ടാം ഭൂപരിഷ്‌കരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യാത്രക്കാർ 50 ശതമാനം വർധിച്ചെങ്കിലും വരുമാനം കുറഞ്ഞു; ടിക്കറ്റിൽ പരസ്യം നൽകി പണമുണ്ടാക്കാൻ ഒരുങ്ങി കെഎസ്ആർടിസി
‘കള്ള കഥകൾ കേരളം അംഗീകരിക്കില്ല’; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ഇ ഡി നീക്കത്തെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് എംവി ഗോവിന്ദൻ