Tuesday, 11 August 2026
‘Honest storytelling is a powerful means of change
11:45:01 AM IST
Kerala

‘പിഎം ശ്രീയുടെ പേരിൽ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ മന്ത്രിയും ജനങ്ങളെയും സ്വന്തം അണികളെയും ഒരുപോലെ വഞ്ചിക്കുന്നു’; വിമർശിച്ച് വി ശിവൻകുട്ടി

ന്യൂസ് ഡെസ്ക് 4 August 2026, 1:49 pm
SHARE

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി. പി എം ശ്രീ പദ്ധതിയുടെ പേരിൽ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ മന്ത്രിയും ജനങ്ങളെയും സ്വന്തം അണികളെയും ഒരുപോലെ വഞ്ചിക്കുന്നുവെന്ന് വി ശിവൻകുട്ടി പറഞ്ഞു. നടക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും മുസ്ലിംലീഗിന്റെ അഭിപ്രായം ഇക്കാര്യത്തിൽ അറിയണമെന്നും വി ശിവൻകുട്ടി പറഞ്ഞു.

അധികാരത്തിൽ എത്തിയപ്പോൾ കേന്ദ്രത്തിനു മുന്നിൽ മുട്ടുമടക്കി എന്നും വി ശിവൻകുട്ടി പറഞ്ഞു. പി എം ശ്രീ വിഷയത്തിൽ കോൺഗ്രസിന്റെ ദേശീയ നേതാക്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്. ധാരണ പത്രം മരവിപ്പിക്കാൻ ആർജവം കാണിച്ചത് എൽഡിഎഫ് സർക്കാർ. സംസ്ഥാനത്തിനുള്ള ഫണ്ടുകൾ തടയില്ലെന്ന് പാർലമെന്റിൽ കേന്ദ്രസർക്കാർ പറഞ്ഞിട്ടുണ്ട്. നിലവിൽ കേന്ദ്രത്തെ പ്രീതിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ നടത്തുന്നത് എന്നും വി ശിവൻകുട്ടി പറഞ്ഞു.

UDF കാണിക്കുന്ന തിടുക്കം ഭയാനകമാണെന്നും മുസ്ലിം ലീഗിന് ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു. അതേസമയം സി പി ജോൺ പ്രസ്താവനയിലും ശിവൻകുട്ടി പ്രതികരിച്ചു. ഭരണാധികാരികൾ സാധാരണക്കാരോട് ചേർന്ന് നിക്കണം. അത്തരം പരാമർശങ്ങൾ ഉണ്ടാകരുത് ആയിരുന്നു. തൊഴിലില്ലായ്മ വേതനം കൊടുത്തപ്പോൾ അത് പ്രത്യുൽപാദനപരമല്ലെന്ന് ആയിരുന്നു പണ്ടൊരു നേതാവ് പറഞ്ഞത്. നൽകുന്ന സേവനങ്ങളുടെ കണക്ക് പറയരുത്. രണ്ടുമാസമായി സർക്കാർ കൈവച്ചതെല്ലാം പരാജയമാണ്. മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളെ വെല്ലുവിളിക്കുന്നു. സൗകര്യമുണ്ടെങ്കിൽ കേട്ടാ മതി എന്നാണ് നിലപാടെന്നും ശിവൻകുട്ടി വിമർശിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →