‘അസാധാരണ സാഹചര്യങ്ങളില്‍ സേനയ്ക്ക് ചില പ്രതികരണങ്ങള്‍ നടത്തേണ്ടിവരും’; സിജെപി സമരത്തിന് നേരെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി
സിജെപി സമരത്തിന് നേരെയുണ്ടായ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരുക്കേറ്റവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. അസാധാരണ സാഹചര്യങ്ങളില്‍ സേനയ്ക്ക് പ്രതികരിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. സമരം അക്രമാസക്തമായിരുന്നില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പ്രതിഷേധിക്കുന്നവരോട് അക്രമം പാടില്ല എന്നതിനോട് യോജിക്കുന്നുണ്ടെന്നും എന്നാല്‍, അസാധാരണ സാഹചര്യങ്ങളില്‍ സേനയ്ക്ക് ചില പ്രതികരണങ്ങള്‍ നടത്തേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി. പെല്ലറ്റ് പ്രയോഗത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കേണ്ടി വരുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പൊലീസ് പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന ചട്ടങ്ങളെയും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളെയും കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടിക്കൊണ്ട്, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് നോട്ടീസ് അയച്ചു.
വിജയ്യുടെ ‘പ്രിയപ്പെട്ട’ തൃഷ എപ്പോഴാണ് ഉപമുഖ്യമന്ത്രിയായി നിയമിക്കപ്പെടുക?’; അധിക്ഷേപ പരാമർശവുമായി AIADMK നേതാവ്
‘ബെംഗളൂരുവിൽ വോട്ടർ പട്ടികയിൽ നിന്ന് എന്റെ പേര് വെട്ടി; ഐഡി തിരികെ കിട്ടാൻ ഇനി എന്തൊക്കെ രേഖകൾ ഹാജരാക്കേണ്ടിവരും?: പ്രകാശ് രാജ്