Wednesday, 19 August 2026
‘Honest storytelling is a powerful means of change
05:52:22 AM IST
Kerala

അമ്മയുടെ മൃതദേഹം മകൻ പൂജ ചെയ്ത് വീട്ടിൽ സൂക്ഷിച്ചു, സംഭവം പുറത്തറിഞ്ഞത് ചെറുമകൾ വീട്ടിൽ എത്തിയപ്പോൾ; സംഭവം കൊല്ലത്ത്

ന്യൂസ് ഡെസ്ക് 25 July 2026, 11:59 am
SHARE

കൊല്ലത്ത് അമ്മയുടെ മൃതദേഹം മകൻ പൂജ ചെയ്ത് വീട്ടിൽ സൂക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി പൊലീസ്. കൊല്ലം കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റിലാണ് സംഭവം. 90 വയസുള്ള അമ്മയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി ആരെയും അറിയിക്കാതെ സൂക്ഷിച്ചത്. വീട്ടിൽ കൃഷ്ണസ്വാമിയും അമ്മയും മാത്രമായിരുന്നു താമസം. ഇവർ‌ സുഖമില്ലാതെ കിടപ്പിലായിരുന്നു. വയോധികയുടെ ചെറുമകൾ വീട്ടിലേക്ക് എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. അതേസമയം കൃഷ്ണസ്വാമിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →