Wednesday, 9 September 2026
‘Honest storytelling is a powerful means of change
01:08:23 PM IST
Celebrity Talk

‘അറസ്റ്റ് ന്യായം, ഉദയനിധിയോട് കാണിച്ച അതേ നിയമപരമായ സമീപനം എല്ലാവരോടും ഉണ്ടാകണം; വിശാൽ

ന്യൂസ് ഡെസ്ക് 9 August 2026, 6:06 pm
SHARE

പൊതുവേദിയിൽ വെച്ച് നടി തൃഷ കൃഷ്‌ണനെതിരെ അധിക്ഷേപ പരാമർശം ഉന്നയിച്ച തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്‌റ്റാലിന്റെ അറസ്റ്റ് ന്യായമെന്ന് നടൻ വിശാൽ. ഉദയനിധിയോട് കാണിച്ച അതേ നിയമപരമായ സമീപനം എല്ലാവരോടും ഉണ്ടാകണമെന്നും വിശാൽ പറഞ്ഞു. സിനിമാമേഖലയിലെ സ്ത്രീകളെക്കുറിച്ച് അനുചിതമായ പരാമർശങ്ങൾ നടത്തുന്ന യുട്യൂബർമാർ ഉൾപ്പെടെ എല്ലാവർക്കുമെതിരെ സമാനമായ നടപടി സ്വീകരിക്കണമെന്ന് വിശാൽ ആവശ്യപ്പെട്ടു.

രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും, എന്നാൽ സിനിമയിലെ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന എല്ലാവർക്കും ഈ ശിക്ഷ ഒരേപോലെ ബാധകമാക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐയോട് വിശാൽ വ്യക്തമാക്കി. സിനിമാ മേഖലയിലെ സ്ത്രീകളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും നിരന്തരം മോശം പരാമർശങ്ങളും ട്രോളുകളും നടത്തുന്നവർക്കെതിരെയും നിയമം കർശനമായി നടപ്പാക്കണമെന്ന് വിശാൽ ആവശ്യപ്പെട്ടു.

‘നമ്മുടെ വനിതാ സഹപ്രവർത്തകരെക്കുറിച്ച് പരസ്യമായി മോശം പരാമർശങ്ങൾ നടത്തുന്ന നിരവധി യുട്യൂബർമാരുണ്ട്. അതിനാൽ അവർക്കും സമാനമായ പെരുമാറ്റച്ചട്ടം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,’ വിശാൽ കൂട്ടിച്ചേർത്തു. അതേസമയം ഇക്കഴിഞ്ഞ ദിവസമായിരുന്നു തൃഷക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിൽ ഉദയനിധി സ്‌റ്റാലിനെ അറസ്റ്റ് ചെയ്‌തത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →