രാജാവിനെ വിറപ്പിച്ച മാന്ത്രികൻ; വോസിൻഹയെ സല്യൂട്ട് ചെയ്ത് ലോക ഫുട്ബോൾ ആരാധകർ
ലോക ഫുട്ബോൾ ആരാധകരെ ഒന്നടങ്കം ആവേശം കൊള്ളിച്ച മത്സരം. ഇന്ന് ഫിഫ ലോകകപ്പിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളിന് അര്‍ജന്റീന ജയിക്കുമ്പോള്‍ തലയുയര്‍ത്തി മടങ്ങി കേപ് വെര്‍ദെ. ലയണല്‍ മെസ്സി ആദ്യ ഗോളടിച്ച് തകര്‍പ്പന്‍ പോരാട്ടത്തിന് തിരികൊളുത്തിയെങ്കിലും കേപ് വെര്‍ദെയുടെ പോരാട്ടവീര്യം അവിടെ തുടങ്ങുകയായിരുന്നു.
29-ാം മിനിറ്റിലാണ് ലയണല്‍ മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. 59-ാം മിനിറ്റിലാണ് ഡെറോയ് ഡ്യുവേര്‍ട്ട് ഗോള്‍ മടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നു. 92-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. പിന്നാലെ 103-ാം മിനിറ്റില്‍ സിഡ്‌നി ലോപസ് കബ്രാല്‍ കാബോ വെര്‍ദെയെ വീണ്ടും ഒപ്പമെത്തിച്ചു.
എന്നാല്‍ 111-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസീന്യയുടെ രക്ഷപ്പെടുത്തലുകളാണ് പലപ്പോഴും ടീമിന് രക്ഷയായത്. ടൂർണമെന്റിൽ ഉടനീളം കേപ് വെര്‍ദെയെ ഒരു ടീമിനെതിരെയും തോൽവി അറിയിക്കാതെ കൊണ്ടുപോയി മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് ഗോൾ കീപ്പർ വോസിൻഹ.
സ്പെയിനിനെതിരെ 7 സേവുകൾ, അർജന്റീനയ്‌ക്കെതിരെ 7 സേവുകൾ, ടൂർണമെന്റിൽ ഉടനീളമായി 17 സേവുകൾ നടത്തിയ വോസിൻഹയ്ക്ക് സല്യൂട്ട് അടിച്ചിരിക്കുകയാണ് ലോക ഫുട്ബോൾ ആരാധകർ. മത്സരത്തിൽ തോറ്റ ശേഷം തങ്ങളുടെ സഹ താരങ്ങൾ കരയുന്നത് കണ്ടു അവരെ ചേർത്ത് നിർത്തി തല ഉയർത്തിയാണ് അദ്ദേഹം കളം വിട്ടത്.
‘വിവാഹമോചിതരായാൽ ജോർജീനയ്ക്ക് ലഭിക്കുക 1.10 കോടി രൂപ, ആഡംബര മന്ദിരത്തിൻ്റെ പൂർണ ഉടമസ്ഥാവകാശം’; റൊണാൾഡോ-ജോർജീന വിവാഹ ഉടമ്പടിയിലെ വ്യവസ്ഥകൾ ഇങ്ങനെ
‘ഈ ആലിംഗനം ലിയോണില്‍ നിന്നും എല്ലാവരില്‍ നിന്നും ഫുട്‌ബോളില്‍ നിന്നുമാണ്, ഇത് നിങ്ങള്‍ക്കുള്ളതാണ് പ്രിയ ലയണല്‍’; കളിക്കളത്തില്‍ വാരിപ്പുണര്‍ന്ന് റോമാന; ഗോട്ടിന് സ്‌നേഹവും ആദരവും പങ്കുവെച്ച് എതിര്‍ ടീം