Wednesday, 19 August 2026
‘Honest storytelling is a powerful means of change
11:15:28 AM IST
#Trending

നേടാനൊന്നും ബാക്കി വെക്കാതെ രാജാവ് മടങ്ങി; മൈതാനത്തെ കണ്ണീരിനിടയിലും മെസ്സിയെ വാഴ്ത്തി ആരാധകർ

SHARE

ഫുട്ബോൾ മിശിഹാ തന്റെ അവസാന ലോകകപ്പിൽ നിന്നും മടങ്ങുകയായി. നേടാനൊന്നും ബാക്കി വെക്കാതെ, വരും തലമുറയ്ക്ക് പ്രചോദനമായി അദ്ദേഹം തന്റെ അവസാന ലോകകപ്പും കളിച്ചു തീർത്തു. ഇന്ന് നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ചാമ്പ്യന്മാർ. ഇഞ്ചുറി ടൈമിലെ ഗോളിലാണ് സ്പെയിൻ വിജയിച്ചത്. സ്പെയിന് വേണ്ടി ഫെറാൻ ടോറസ് ആണ് ഗോൾ നേടിയത്.

2010 നു ശേഷം 16 കൊല്ലങ്ങൾ കഴിഞ്ഞാണ് സ്പെയിൻ ഫിഫ ലോകകപ്പ് നേടുന്നത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് സ്പെയിൻ തന്നെയായിരുന്നു. മത്സരത്തിൽ 20 ഓളം ഷോട്ടുകളാണ് സ്പെയിൻ അർജന്റീനയ്‌ക്കെതിരെ അടിച്ചത്. എന്നാൽ അര്ജന്റീന 2 ഷോട്ട് ഓൺ ടാർജറ്റ് മാത്രമാണ് അടിച്ചത്. മത്സരത്തിലെ 68 ശതമാനം പോസെഷനും സ്പെയിനിന്റെ കൈയിലായിരുന്നു.

അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയെ സാക്ഷിയാക്കിയാണ് സ്പെയിനിന്റെ ചുണ കുട്ടികൾ കിരീടം ചൂടിയത്. മത്സരത്തിൽ ഉടനീളം മെസ്സിയെ ലോക്ക് ചെയ്യുകയായിരുന്നു സ്പെയിൻ. ഒരു മുന്നേറ്റം പോലും താരത്തിന് നേടാൻ സാധിച്ചില്ല. ഇതോടെ ഫൈനലിൽ തോൽക്കാത്ത ഏക ടീമായി മാറിയിരിക്കുകയാണ് സ്പെയിൻ.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →