Sunday, 9 August 2026
‘Honest storytelling is a powerful means of change
10:49:46 AM IST
Film News

‘സിംഗിളാണെന്ന് ഗബ്രി, ലിവിങ് ടുഗെതർ അല്ലേ? എന്ന് ഷൈൻ ടോം ചാക്കോ’; വീണ്ടും ചർച്ചയായി ജാസ്മിൻ – ഗബ്രി വിഷയം

SHARE

ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കോമ്പോകളിൽ ഒന്നായിരുന്നു ജാസ്‌മിൻ ജാഫർ- ഗബ്രി ജോഡി. ഫാൻസിനോളം തന്നെ ഹേറ്റേഴ്സിനെയും സമ്പാദിച്ച ഈ കൂട്ടുക്കെട്ട് ബിഗ് ബോസിനകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. ബിഗ് ബോസ് വീടിനകത്തും പുറത്തും ഒട്ടേറെ വിമർശനങ്ങൾ നേരിട്ടപ്പോഴും പരസ്‌പരം ചേർത്തുപിടിക്കാൻ ഇവർ ശ്രദ്ധിച്ചിരുന്നു.

ഇപ്പോഴിതാ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന ഷൈൻ ടോം ചാക്കോയുടെ ഒരു അഭിമുഖവും, അതിനു പിന്നാലെ യൂട്യൂബർ ഷെഫീന ബീവി നടത്തിയ പ്രതികരണവുമാണ് ഇപ്പോൾ വീണ്ടും ബിഗ് ബോസ് താരങ്ങളായ ജാസ്മിൻ – ഗബ്രി വിഷയത്തെ വീണ്ടും സജീവമാക്കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോയുടെ ആ വൈറൽ ചോദ്യവും, അതിനെ തുടർന്ന് വീണ്ടും ചൂടുപിടിക്കുന്ന ജാസ്മിൻ – ഗബ്രി ചർച്ചകളും സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

​അഭിമുഖത്തിനിടയിൽ താൻ സിംഗിളാണെന്ന് പറഞ്ഞ ഗബ്രിയോട്, ‘നിങ്ങൾ കല്യാണം കഴിഞ്ഞ് ജീവിക്കുകയല്ലേ? ലിവിങ് ടുഗെതർ അല്ലേ?’ എന്ന് നടൻ ഷൈൻ ടോം ചാക്കോ ചോദിച്ച വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. ഈ പരാമർശത്തിന് പിന്നാലെയാണ് ജാസ്മിനുമായുള്ള മുൻ ബന്ധം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

​ഗബ്രിയുടെ വീഡിയോ വൈറലായതോടെ പ്രതികരണവുമായി എത്തിയ യൂട്യൂബർ ഷെഫീന ബീവി ജാസ്മിൻ-ഗബ്രി സൗഹൃദത്തെ കടുത്ത രീതിയിൽ വിമർശിച്ചിരിക്കുകയാണ്. സുഹൃത്തായിട്ട് പോലും ഗബ്രി ജാസ്മിനെ പരിഗണിക്കുന്നില്ലെന്നും, ബിഗ് ബോസ് ഹൗസിൽ വെച്ച് അത്രയധികം സ്നേഹിച്ചവരെയും കൂടെ നിന്നവരെയും ജാസ്മിൻ കൈവിട്ടെന്നും ഷെഫീന വീഡിയോയിൽ പറയുന്നു. ഒരു സാധാരണക്കാരന്റെ സംശയമാണ് ഷൈൻ ടോം ചാക്കോ അഭിമുഖത്തിലൂടെ ചോദിച്ചതെന്നും, ഈ ബന്ധം കാരണം ഏറ്റവും കൂടുതൽ നഷ്ടങ്ങൾ സംഭവിച്ചത് ജാസ്മിനാണെന്നും അവർ അഭിപ്രായപ്പെടുന്നു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →