Thursday, 13 August 2026
‘Honest storytelling is a powerful means of change
05:38:43 AM IST
Football

അവസാന പോരാട്ടം സ്പെയ്നെതിരെയാണ്, അവരെ വളരെ നന്നായി എനിക്ക് അറിയാം, നമുക്ക് കാണാം: ലയണൽ മെസ്സി

SHARE

ഫിഫ ലോകകപ്പ് സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത് എൻസോ ഫെർണാണ്ടസ്, ലൗതരോ മാർട്ടിനസ് എന്നിവരുടെ ഗോളിലാണ് ജയം.

ഇംഗ്ലണ്ടിനെ തകർത്ത് ഫൈനലിൽ കടന്നതിന് പിന്നാലെ പ്രതീക്ഷകള്‍ പങ്കുവെച്ച് സംസാരിച്ചിരിക്കുകയാണ് അർജന്‍റീനിയൻ നായകൻ ലയണൽ മെസി. തന്‍റെ കരിയറിന്‍റെ ഭൂരിഭാഗവും ചെലവഴിച്ച സ്പെയിനിലെ ഫുട്ബോൾ ശൈലി തനിക്ക് കൃത്യമായി അറിയാമെന്ന് ബാഴ്സലോണ മുൻ ഇതിഹാസം കൂടിയായ മെസി പറഞ്ഞു. ‘മികച്ച കളിക്കാരും തികച്ചും വ്യത്യസ്തമായ കളിശൈലിയുമുള്ള കരുത്തുറ്റ ടീമാണ് സ്പെയിൻ.

വർഷങ്ങളായി അവർ പിന്തുടരുന്ന ഫുട്ബോൾ ഫിലോസഫി എനിക്ക് വളരെ നന്നായി അറിയാം. അവരുടെ കളിക്കാരെയും എനിക്കറിയാം. അതിൽ പലർക്കെതിരെയും ഞാൻ കളിച്ചിട്ടുണ്ട്, ഇപ്പോഴും ഞാൻ അവരുടെ മത്സരങ്ങൾ പിന്തുടരുന്നുമുണ്ട്. മെസി പറഞ്ഞു.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →