‘ഞങ്ങളുടെ സർക്കാർ, ഞങ്ങളുടെ മുഖ്യമന്ത്രി’, പരാതികൾ അറിയിച്ചു ഇനി തീരുമാനം സർക്കാരിൻ്റേത് : അലോഷ്യസ് സേവ്യർ
മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങളുടെ സർക്കാർ ആണെന്നും ഞങ്ങളുടെ മുഖ്യമന്ത്രി ആണെന്നും വ്യക്തമാക്കിയ അലോഷ്യസ് സേവ്യർ, മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തൃപ്തനാണെന്നും അറിയിച്ചു. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ഷമയോടെ കേട്ടതായി കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
ഇനി വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും എന്ത് തീരുമാനമായിരിക്കും ഉണ്ടാകുകയെന്ന് മുൻകൂട്ടി പറയാനാകില്ല. കെഎസ്‌യുവിന്റെ താൽപര്യങ്ങൾ പരിഗണിച്ചാകും സർക്കാർ തീരുമാനമെടുക്കുകയെന്നാണ് പ്രതീക്ഷയെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
സർക്കാരിനെതിരെ കെഎസ്‌യു തുറന്ന പോരിന് ഇറങ്ങിയെന്ന രീതിയിൽ ഇതിനെ വ്യാഖ്യാനിക്കരുതെന്നും, തീരുമാനം വരുന്നതിന് മുമ്പ് അതിനെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്. നേരത്തെ പരാതി അറിയിക്കാൻ എത്തിയിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ലെന്നായിരുന്നു കെഎസ്‌യുവിന്റെ പരാതി. കൊച്ചിയിലെ എസ്.എച്ച് കോളേജിൽ നടന്ന പരിപാടിക്കിടെ അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി സംസാരിക്കാതെ പോയ സംഭവവും വലിയ വിവാദമായിരുന്നു.
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന