Sunday, 16 August 2026
‘Honest storytelling is a powerful means of change
04:49:52 AM IST
Football

സ്വന്തം രാജ്യത്തെ പരിഹസിച്ച ട്രംപിൻറെ കയ്യിൽ നിന്ന് തന്നെ കിരീടം; സ്പെയ്നിന്റെത് മധുര പ്രതികാരം

SHARE

ഇന്ന് നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ചാമ്പ്യന്മാർ. ഇഞ്ചുറി ടൈമിലെ ഗോളിലാണ് സ്പെയിൻ വിജയിച്ചത്. സ്പെയിന് വേണ്ടി ഫെറാൻ ടോറസ് ആണ് ഗോൾ നേടിയത്.

2010 നു ശേഷം 16 കൊല്ലങ്ങൾ കഴിഞ്ഞാണ് സ്പെയിൻ ഫിഫ ലോകകപ്പ് നേടുന്നത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് സ്പെയിൻ തന്നെയായിരുന്നു. മത്സരത്തിൽ 20 ഓളം ഷോട്ടുകളാണ് സ്പെയിൻ അർജന്റീനയ്‌ക്കെതിരെ അടിച്ചത്. എന്നാൽ അര്ജന്റീന 2 ഷോട്ട് ഓൺ ടാർജറ്റ് മാത്രമാണ് അടിച്ചത്. മത്സരത്തിലെ 68 ശതമാനം പോസെഷനും സ്പെയിനിന്റെ കൈയിലായിരുന്നു.

ജേതാക്കളായപ്പോൾ കിരീടം സമ്മാനിച്ചത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആയിരുന്നു. സ്പെയിനിനെ സംബന്ധിച്ചിടത്തോളം അതൊരു മധുര പ്രതികാരം കൂടിയാണ്. ട്രംപുമായി കടുത്ത ഭിന്നതയിലാണ് സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ്. രാഷ്ട്രീയമായി ഭിന്ന ചേരിയിലുള്ള ട്രംപിന്റെ കൈയിൽ നിന്നു തന്നെ സ്പെയിൻ ലോക കിരീടം ഏറ്റുവാങ്ങുന്നത് അത് കൊണ്ട് തന്നെ ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം വരെ ട്രംപ് സാഞ്ചസിനെ കടന്നാക്രമിച്ചിരുന്നു. സ്‌പെയിനിന്റെ പലസ്തീൻ അനുകൂല നിലപാടിനെതിരെ ട്രംപ് മോശം വാക്കുകൾ വരെ ഉപയോഗിക്കാറുണ്ടായിരുന്നു.

Read More

‘ഈ ആലിംഗനം ലിയോണില്‍ നിന്നും എല്ലാവരില്‍ നിന്നും ഫുട്‌ബോളില്‍ നിന്നുമാണ്, ഇത് നിങ്ങള്‍ക്കുള്ളതാണ് പ്രിയ ലയണല്‍’; കളിക്കളത്തില്‍ വാരിപ്പുണര്‍ന്ന് റോമാന; ഗോട്ടിന് സ്‌നേഹവും ആദരവും പങ്കുവെച്ച് എതിര്‍ ടീം

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →