നേതൃസ്ഥാനങ്ങളിലെ മാറ്റം ആലോചിക്കുന്നില്ല; കേരളത്തിൽ പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ വലിയ മാറ്റം വേണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി
ന്യൂസ് ഡെസ്ക്
12 July 2026, 12:30 pm
കേരളത്തിൽ പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ വലിയ മാറ്റം വേണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി. പാർട്ടി ജനങ്ങളിലേക്കും അനുഭാവികളിലേക്കും ഇറങ്ങണമെന്നും പാർട്ടിയോടൊപ്പം നില്‍ക്കാവുന്ന ഗ്രൂപ്പുകളെയെല്ലാം ഒരുമിപ്പിക്കണമെന്നും യോഗം വിലയിരുത്തി.
സ്ഥാനാർത്ഥി നിർണ്ണയത്തിലെ പരാതികളോട് നേതൃത്വം മുഖം തിരിച്ചു എന്ന് ചർച്ചയിൽ വിമർശനം ഉയർന്നു. അമിത ആത്മവിശ്വാസമാണ് ഇതിന് കാരണമെന്നും ചില അംഗങ്ങൾ പറഞ്ഞു.
പ്രവർത്തന ശൈലി മാറ്റുന്നതിനുള്ള ചർച്ചകൾ കേരളത്തിൽ ഗൗരവത്തിൽ നടത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതൃസ്ഥാനങ്ങളിലെ മാറ്റം കേന്ദ്ര കമ്മറ്റി ആലോചിക്കുന്നില്ലെന്നും നേതൃത്വം വൃക്തമാക്കി.
Read More
ടി ജി മോഹന്‍ദാസിൻ്റെ ജാമ്യം: പൊലീസിന് വീഴ്ച സംഭവിച്ചു; നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്ന് കോടതി
‘മുൻ കായിക മന്ത്രിക്ക് റെഡ് കാർഡ്’; മെസ്സിയുടെ കേരള സന്ദർശനത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്
₹21,000ന്റെതലമുറ: ജോലിയുണ്ട്, ജീവിതമില്ല
ന്യൂസ് ഡെസ്ക്
View all posts →