സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ ഇനിയും ഡൽഹിയിലേക്ക് എത്തും, കഴിഞ്ഞ ദിവസത്തേത് ഒരു ട്രെയ്‌ലർ മാത്രമെന്ന് കോക്രോച്ച് ജനത പാർട്ടി
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ ‘ലക്ഷക്കണക്കിന് ആളുകൾ കൂടി’ സമരത്തിൽ പങ്കുചേരുമെന്ന് കോക്രോച്ച് ജനത പാർട്ടി നേതാവ് അശുതോഷ് രങ്ക മുന്നറിയിപ്പ് നൽകി. ബുധനാഴ്ച ജന്തർ മന്തറിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടിയതായി പാർട്ടി അറിയിച്ചു.
പാർലമെന്റ് ഹൗസ്, റാഫി മാർഗ്, ഡൽഹിയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത സുരക്ഷയും ബാരിക്കേഡുകളും തുടർന്ന് വരികയാണ്. തിങ്കളാഴ്ച നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ അക്രമവും നാശനഷ്ടങ്ങളും സംബന്ധിച്ച് പോലീസ് പത്ത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. ഇതിനു പിന്നിൽ വലിയൊരു ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പോലീസ്.
അതേസമയം, വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിനും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മറ്റ് പ്രതിപക്ഷ നേതാക്കൾ എന്നിവരെ കസ്റ്റഡിയിലെടുത്തതിനും എതിരെ വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഘടകങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും കസ്റ്റഡിയിലെടുത്തു.
അതേസമയം, അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റി. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗും ജെ.പി. നഡ്ഡയും സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില അന്വേഷിക്കാൻ ആശുപത്രിയിൽ സന്ദർശനം നടത്തി.
വിജയ്യുടെ ‘പ്രിയപ്പെട്ട’ തൃഷ എപ്പോഴാണ് ഉപമുഖ്യമന്ത്രിയായി നിയമിക്കപ്പെടുക?’; അധിക്ഷേപ പരാമർശവുമായി AIADMK നേതാവ്
ബോഡി ബിൽഡർമാരുടെ ഇൻസ്പെക്ടർ നിയമനം: ചീഫ് സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി, എഡിജിപി ശ്രീജിത്തും കുരുക്കിലേക്ക്