Thursday, 13 August 2026
‘Honest storytelling is a powerful means of change
09:46:01 PM IST
National

‘കേന്ദ്രസർക്കാർ വാക്ക് പാലിച്ചില്ല; ആ ചിത്രങ്ങൾ പുറത്തുവിടില്ലെന്ന് ഉറപ്പ് നൽകിയിരുന്നു’: സോനം വാങ്ചുക്ക്

ന്യൂസ് ഡെസ്ക് 6 August 2026, 1:45 pm
SHARE

നിരാഹാര സമരം അവസാനിപ്പിക്കുന്ന തന്റെ ചിത്രങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടതിനെതിരെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക്. നിരാഹാരം അവസാനിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിടില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നുവെന്നും, എന്നാൽ ആ വാഗ്ദാനം ലംഘിച്ചെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം തീരുമാനം പ്രഖ്യാപിക്കാം എന്നായിരുന്നു ധാരണയെന്നും ഏകപക്ഷീയമായി നിരാഹാര സമരം അവസാനിപ്പിച്ചതില്‍ സിജെപിക്ക് അതൃപ്തിയുണ്ടായിരുന്നു എന്നും സോനം വാങ്ചുക്ക് പറഞ്ഞു.

പ്രതിപക്ഷ നേതാക്കളും വിദ്യാർഥി പ്രതിനിധികളും പ്രഖ്യാപനത്തിൽ പങ്കുചേരുന്നതുവരെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവിടില്ലെന്ന് കേന്ദ്രം വ്യക്തമായ ഉറപ്പ് നൽകിയിരുന്നുവെന്ന് സോനം വാങ്ചുക്ക് പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി നടത്തിയ അർധരാത്രി കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. സിജെപി സമരത്തിന് പിന്തുണയുമായി സോനം വാങ്ചുക്ക് നടത്തിയിരുന്ന നിരാഹാര സമരം 26 ദിവസങ്ങൾക്ക് ശേഷമാണ് അവസാനിപ്പിച്ചത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →