Tuesday, 11 August 2026
‘Honest storytelling is a powerful means of change
08:35:48 AM IST
Film News

‘ആ പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പെയ്ഡ് പി.ആർ വർക്ക് നടത്തുന്നു’; ഇൻസ്റ്റഗ്രാം ലൈവിൽ തുറന്നടിച്ച് ജോജു ജോർജ്

SHARE

​തനിക്കെതിരെയും തന്റെ പുതിയ സിനിമയ്ക്കെതിരെയും മലയാളത്തിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് ആസൂത്രിതമായി പെയ്ഡ് പി.ആർ വർക്ക് നടത്തുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ്. ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു നായകനായെത്തിയ പുതിയ ചിത്രം ‘വരവ്’-ന്റെ റിലീസുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാം ലൈവിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിൽ.

​സിനിമയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ സ്വാഭാവികമല്ലെന്നും, ആസൂത്രിതമായ ഒരു നെഗറ്റീവ് ക്യാമ്പയിന്റെ ഭാഗമാണെന്നുമാണ് ജോജുവിന്റെ പ്രധാന വാദം. തന്നെ വ്യക്തിഹത്യ ചെയ്യാനും ഇമേജ് തകർക്കാനും ലക്ഷ്യമിട്ടാണ് ഈ താരദമ്പതികൾ ബോധപൂർവ്വം ഇത്തരമൊരു നീക്കം നടത്തുന്നത്. ഇവർ മാത്രമല്ല, മലയാള സിനിമയിലെ മറ്റു പല പ്രമുഖ താരങ്ങളും മറ്റുള്ളവരെ താറടിച്ചു കാണിക്കുന്നതിനായി ഇത്തരം പെയ്ഡ് പി.ആർ തന്ത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്നും ജോജു ഇൻസ്റ്റഗ്രാം ലൈവിൽ വ്യക്തമാക്കി.

​തനിക്കെതിരെ കരുക്കൾ നീക്കുന്ന ആ നടൻ ആരാണെന്നോ താരദമ്പതികൾ ആരാണെന്നോ ജോജു പേരെടുത്ത് പറഞ്ഞില്ല. എങ്കിലും, സിനിമാലോകത്ത് അണിയറയിൽ നടക്കുന്ന കുടിപ്പകകളുടെയും തനിക്കെതിരെ നടക്കുന്ന ആസൂത്രിത ഗൂഢാലോചനകളുടെയും നേർച്ചിത്രമാണ് ജോജു തന്റെ ലൈവിലൂടെ തുറന്നുകാട്ടിയത്.

s
ന്യൂസ് ഡെസ്ക്
View all posts →