Wednesday, 9 September 2026
‘Honest storytelling is a powerful means of change
07:50:08 AM IST
Film News

ടെലിവിഷൻ താരവും ബിഗ് ബോസ് താരവുമായ അനുമോൾ വിവാഹിതയായി

SHARE

ടെലിവിഷൻ താരവും ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയുമായ അനുമോൾ വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷാണ് വരൻ. ഇന്ന് പുലർച്ചെ ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി നേരിട്ടെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. ചടങ്ങുകൾക്കിടെ ഇരുവരെയും അനുഗ്രഹിച്ച് സുരേഷ് ഗോപി ‘കൈ പിടിച്ചോ’ എന്ന് സ്നേഹപൂർവ്വം പറയുന്ന വീഡിയോയും ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. വിവാഹ ചിത്രങ്ങളും വീഡിയോകളും അനുമോൾ തന്നെ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

“ഞങ്ങൾ വിവാഹിതരായി, എന്റെ കല്യാണം കഴിഞ്ഞു” എന്ന കുറിപ്പോടെയാണ് താരം യൂട്യൂബിൽ വീഡിയോ പങ്കുവെച്ചത്. നിരവധിയാളുകളാണ് നവദമ്പതികൾക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേരുന്നത്. ടെലിവിഷൻ ഷോകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതയായ അനുമോൾ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവായതും ജീവിതത്തിൽ വഴിത്തിരിവായി.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →