'വൗ, ഇത് പ്രവർത്തിച്ചു!!': സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റിലൂടെ ആദ്യ ട്വീറ്റ് ചെയ്ത് എലോൺ മസ്‌ക്

കഴിഞ്ഞ രാത്രി (ഒക്ടോബർ 21), സ്‌പേസ് എക്‌സിന്റെ സ്ഥാപകനും സിഇഒയും ശതകോടീശ്വരനുമായ എലോൺ മസ്‌ക് സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റിലൂടെ ആദ്യ ട്വീറ്റ് ചെയ്തു.

സ്റ്റാര്‍ലിങ്ക് കൃത്രിമോപഗ്രഹത്തിലൂടെയാണ് ഈ ട്വീറ്റ് അയക്കുന്നത്. എന്നായിരുന്നു മസ്‌കിന്റെ ആദ്യ ട്വീറ്റ്.  2 മിനിറ്റ് കഴിഞ്ഞ് “വൗ, ഇത് പ്രവർത്തിച്ചു!!” എന്നായിരുന്നു രണ്ടാമത്തേ ട്വീറ്റ്.

ഈ വർഷം സ്‌പേയ്‌സ് എക്‌സ് അസംബ്ളിംഗ്  പ്രവർത്തനങ്ങൾ തുടങ്ങിയ സ്റ്റാര്‍ലിങ്ക്. ഭൂമിയ്ക്ക് ചുറ്റും പതിനായിരക്കണക്കിന് ഉപഗ്രഹങ്ങള്‍ വിന്യസിച്ച് ഭൂമിയില്‍ എവിടെയും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സാങ്കേതികതയാണ്.

ഏകദേശം 12,000 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സ്‌പേസ് എക്‌സിന് അനുമതിയുണ്ട്, കൂടാതെ 30,000 വരെ വിക്ഷേപിക്കാനുള്ള അനുമതിക്കായി അടുത്തിടെ അപേക്ഷിക്കുകയും ചെയ്തു.

സ്‌പേസ് എക്‌സ് മാത്രമല്ല ഇന്റർനെറ്റ്-സാറ്റലൈറ്റ് പദ്ധതിയുള്ള കമ്പനി. സ്വന്തമായി മൂവായിരത്തിലധികം ബ്രോഡ്‌ബാൻഡ് ക്രാഫ്റ്റുകൾ വിക്ഷേപിക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്, 650 -സ്ട്രോങ്ങ് കോൺസ്റ്റലെഷന്റെ ആദ്യത്തെ ആറ് ഉപഗ്രഹങ്ങൾ വൺവെബ് ഈ വർഷം ആദ്യം വിക്ഷേപിച്ചു.