ആ പ്രശ്‌നത്തിനും പരിഹാരമാകുന്നു; പുതിയ ചുവടുവെയ്പ്പിനൊരുങ്ങി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാന്‍ നിലവില്‍ വാട്ട്‌സ്ആപ്പ് വെബ് പതിപ്പാണ് ഉപയോഗിച്ചു വരുന്നത്. ഇതിന് സ്മാര്‍ട്ട്‌ഫോണിന്റെ സഹായം വേണമെന്നതാണ് ഒരു പോരായ്മ. ഇപ്പോഴിതാ സ്മാര്‍ട്ട് ഫോണിന്റെ സഹായമില്ലാതെ കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഡെസ്‌ക്‌ടോപ്പ് വേര്‍ഷന്‍റെ നിര്‍മ്മാണത്തിലാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോണിന്റെ സഹായമില്ലാതെ കമ്പ്യൂട്ടറില്‍ ഫെയ്‌സ്ബുക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ആകുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ക്യൂആര്‍ കോഡ് വഴി വാട്സാപ്പ് ആപ്ലിക്കേഷനും വാട്സാപ്പ് വെബ്ബും തമ്മില്‍ ബന്ധിപ്പിക്കണം. ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ വെബ് പതിപ്പ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഈ പ്രതിസന്ധിയ്ക്കാണ് വാട്ട്‌സ്ആപ്പ് ഡെസ്‌ടോപ്പ് വേര്‍ഷന്‍റെ  വരവോടെ പരിഹാരമാകാന്‍ പോകുന്നത്.

Image result for whatsapp-working-on-a-desktop-version-working-without-phone

2015- ലായിരുന്നു കമ്പനി വാട്സാപ്പ് വെബ് പുറത്തിറക്കിയത്. വാട്ട്‌സ്ആപ്പ് ഒരു യൂണിവേഴ്സല്‍ വിന്‍ഡോസ് പ്ലാറ്റ്ഫോം ആപ്പിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ് എന്ന വിവരം വാബീറ്റ ഇന്‍ഫോയാണ് പുറത്തുവിട്ടത്.