ജിയോ വിസ്മയം അവസാനിക്കുന്നില്ല, പുതിയ കിടിലന്‍ ഓഫറുകളുമായി റിലയന്‍സ്

ടെലികോം കമ്പനികളുടെ കിടമത്സരം അടിക്കടി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് രംഗം കൊഴിപ്പിക്കുകയാണ് ടെലികോം ദാതാക്കള്‍. ബിഎസ്എന്‍എല്‍ പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അതിലും ആകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് റിലേന്‍സ് ജിയോ. 19, 52, 98 രൂപയിലുള്ള പുതിയ സാഷേ പായ്ക്കുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ വാലിഡിറ്റിയില്‍ മോശമല്ലാത്ത ഡേറ്റയാണ് ഈ പായ്ക്കുകള്‍ നല്‍കുന്നത്.

98 രുപയുടെ പ്രീപെയ്ഡ് പ്ലാനില്‍ രണ്ടാഴ്ച വാലിഡിറ്റിയില്‍ 2.1 ജിബി ഡേറ്റയാണ് ലഭിക്കുക. 140 എസ്എംഎസും അണ്‍ലിമിറ്റഡ് കോളുകളും ഉണ്ടാകും. 52 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ ഏഴ് ദിവസത്തെ വാലിഢിറ്റിയില്‍ 1.05 ജിബി ഡേറ്റയാണ് ലഭിക്കുക. 70 എസ്എംഎസും അണ്‍ലിമിറ്റഡ് കോളുകളുംലഭിക്കും. 19 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ ഒരു ദിവസത്തെ വാലിഡിറ്റിയില്‍ 150 എംബി ഡേറ്റയാണ് ലഭിക്കുക. ഇതിനൊപ്പം 20 എസ്എംഎസും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും.

ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷനും ഈ പ്ലാനുകളില്‍ എല്ലാം ലഭ്യമാണ്. ഇവയില്‍ പ്രതിദിനം 150 ജിബി അതിവേഗ ഡാറ്റ ഉപയോഗിക്കാം. അതിന് ശേഷം വേഗത 64 കെബിപിഎസ് ആയി ചുരുങ്ങും. നിലവിലുള്ള പ്ലാനുകള്‍ക്ക് 50 ശതമാനം കൂടുതല്‍ ഡാറ്റയും 50 രൂപ ഡിസ്‌കൗണ്ടു ജിയോ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. റിലയന്‍സ് ജിയോ ഹാപ്പി ന്യൂയര്‍ പ്ലാനുകള്‍ ഈ വര്‍ഷം ആദ്യം അവതരിപ്പിച്ചിരുന്നു.