പുതിയ ഓഫറുമായി ജിയോ; ദിവസേന അഞ്ച് ജിബി ഡേറ്റ

ടെലികോം വിപണിയിലെ ആധിപത്യം നിലനിര്‍ത്താന്‍ ഓഫര്‍ പുതുക്കി റിലയന്‍സ് ജിയോ. പ്രതിദിനം അഞ്ച് ജിബി ഡേറ്റ നല്‍കുന്ന ഓഫറാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 799 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് 28 ദിവസത്തേക്ക് അഞ്ച് ജിബി വീതം നല്‍കുന്നത്.

ഡേറ്റയ്‌ക്കൊപ്പം പരിധിയില്ലാത്ത വോയ്‌സ് കോളുകളും ഈ ഓഫറിലൂടെ റിലയന്‍സ് നല്‍കുന്നുണ്ട്. ജനുവരി മാസത്തില്‍ ജിയോ വാരിക്കോരി ഓഫറുകള്‍ നല്‍കിയിരുന്നു. അതിനോട് കിടപിടിക്കുന്ന ഓഫറാണ് ഇപ്പോള്‍ ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

ഇതോടൊപ്പം തന്നെ ചെറിയ ഓഫറുകളും ലഭ്യമാണ്. ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്കായി 49 രൂപയുടെയും 153 രൂപയുടെയും ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്.

153 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ദിവസം 1.5 ജിബി ഡേറ്റ ലഭിക്കുന്ന മറ്റൊരു ഓഫറും ജിയോ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

398 രൂപയ്ക്ക് മുകളില്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 100 ശതമാനം ജിയോ ക്യാഷ്ബാക്ക് വൗച്ചറുകളും ചില ക്യാഷ് വോളറ്റുകളില്‍ നൂറു ശതമാനം ക്യാഷ് ബാക്കും ലഭിക്കും. മൊബിക്വിക്ക്, പേടിഎം, ആമസോണ്‍ പേ എന്നീ വോളറ്റുകളിലാണ് ഓഫറുള്ളത്.