വാ​ട്സ്ആ​പ്പ് ഗ്രൂപുകളിൽ വോയിസ് മെസേജ് ഇടണമെങ്കിൽ ഇനി അഡ്മിൻ കനിയണം; പുതിയ ഫീച്ചറുമായി വാ​ട്സ്ആ​പ്പ്

വാ​ട്സ്ആ​പ്പ് ഗ്രൂപുകളിൽ വോയിസ് മെസേജ് ഇടണമെങ്കിൽ ഇനി അഡ്മിൻ കനിയണം. അംഗങ്ങളുടെ വായടപ്പിക്കാൻ പുതിയ ഫീച്ചർ അപ്ഡേറ്റുമായാണ് വാട്സ് ആപ്പ് എത്തുന്നത്.

ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ സ​ന്ദേ​ശ​ങ്ങ​ൾ വി​ടു​ന്ന​ത് ത​ട​യാ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന ‘റെ​സ്ട്രി​ക്റ്റ​ഡ് ഗ്രൂ​പ്പ്’ ഫീ​ച്ച​റു​മാ​യി വാ​ട്സ്ആ​പ്പ്. ടെ​ക്സ്റ്റ്, വീ​ഡി​യോ, ജി​ഫ്, ഡോ​ക്യു​മെ​ന്‍റ​സ്, വോ​യ്സ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​നു​ള്ള അ​ധി​കാ​രം പുതിയ ഫീച്ചറിൽ അ​ഡ്മി​ന് മാ​ത്ര​മാ​യി ചു​രു​ങ്ങും.

ഈ ​ഫീ​ച്ച​ർ ഉ​പ​യോ​ഗി​ച്ച് അ​ടു​ത്ത 72 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് അ​ഡ്മി​ൻ അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ൾ വാ​യി​ക്കാ​ൻ മാ​ത്ര​മേ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ​ക്ക് സാ​ധി​ക്കൂ. ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് പ​തി​പ്പു​ക​ളി​ലാ​ണ് പു​തി​യ ഫീ​ച്ച​ർ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ ഫീ​ച്ച​റു​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന വാ​ബ് ബീ​റ്റ് ഇ​ൻ​ഫോം എ​ന്ന സൈ​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​തു സം​ബ​ന്ധി​ച്ച് വാ​ട്സ്ആ​പ്പി​ൽ​നി​ന്ന് ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.