ഗൂഗിളിനോടു ചോദിക്കു, താരജാഡകളില്ലാതെ സെലിബ്രിറ്റികള്‍ നേരിട്ട് ഉത്തരം നല്‍കും!

സെലിബ്രിറ്റികളെ കാണാനും അവരോട് സംസാരിക്കാനും ഏറെ താല്‍പര്യപ്പെടുന്നവരാണ് എല്ലാവരും. കാണാന്‍ പറ്റിയാല്‍ തന്നെയും സംസാരിക്കാന്‍ സാധിക്കാറില്ല. താരങ്ങളോട് നമ്മള്‍ ചോദിക്കുന്ന ചോദ്യത്തിന് അവര്‍ തന്നെ മറുപടി നല്‍കിയാലോ? അത് ഒരു ആരാധകനെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്. അത്തരമൊരു സംവിധാനവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍.

സെലിബ്രിറ്റികളെക്കുറിച്ചുള്ള ഗൂഗിള്‍ സേര്‍ച്ചുകള്‍ക്ക് അതേ സെലിബ്രിറിറുകളെക്കൊണ്ട് തന്നെ മറുപടു പറയിക്കാനുള്ള പുതിയ പദ്ധതിയാണ് ഗൂഗിള്‍ ആവിഷകരിച്ചിരിക്കുന്നത്. സെലിബ്രിറ്റി സേര്‍ച്ചുകള്‍ക്ക് അവരില്‍ നിന്ന് തന്നെയുള്ള വീഡിയോ മറുപടിയായി നല്‍കുന്നതാണ് ഗൂഗിളിന്റെ പുതിയ അവതരണം.ഗൂഗിള്‍ ഉപയോക്താക്കളുടെ സേര്‍ച്ചുകള്‍ ചിട്ടപ്പെടുത്തി പ്രമുഖര്‍ക്ക് നല്‍കി സെല്‍ഫി വിഡിയോ രൂപത്തില്‍ മറുപടി വാങ്ങി സേര്‍ച്ച് ഫലങ്ങള്‍ക്കൊപ്പം നല്‍കുകയാണ് ഇവിടെ ചെയ്യുന്നത്. സെലിബ്രിറ്റികലുടെ നേരിട്ടുള്ള മറപപടി ഉത്തരത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

സെലിബ്രിറ്റി സേര്‍ച്ചുകളില്‍ ആദ്യ ഫലമായി ഇനി വരുക വീഡിയോ ഫലങ്ങളാകും. ലോകത്തിലെ പ്രശസ്ത സെലിബ്രൂറ്റികളുമായി സഹകരിച്ച് ആദ്യഘട്ട പരീക്ഷണം ഗൂഗിള്‍ നടപ്പാക്കിയിട്ടുണ്ട്. യുഎസിലെ ടിവി-സിനിമ താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ നടിയായ പ്രിയങ്ക ചോപ്രയും പദ്ധതിയില്‍ പങ്കു ചേരുന്നുണ്ട്. സംഭവം വിജയിച്ചാല്‍ ലാലേട്ടനും, മമ്മുക്കയും, വിജയിയും, സൂര്യയുമൊക്കെ മറുപടികളുമായി നമ്മുടെ മുന്നില്‍ നേരിട്ട് അധികം താമസിക്കാതെ എത്തുമെന്ന് കരുതാം.