ചൈനീസ് ആപ്പുകൾ നീക്കംചെയ്യുന്ന ഇന്ത്യൻ ആപ്ലിക്കേഷൻ ഗൂഗിൾ പിൻവലിച്ചു

ചൈനീസ് അപ്ലിക്കേഷനുകൾ തിരിച്ചറിയാനും നീക്കംചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്ന ഒരു അപ്ലിക്കേഷൻ ഗൂഗിൾ അതിന്റെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പിൻവലിച്ചു. ഗൂഗിൾ പ്ലേ- യിൽ നിന്ന് നീക്കം ചെയ്യുന്നതിന് മുമ്പ്, ജയ്പൂർ ആസ്ഥാനമായുള്ള വൺടച്ച് ആപ്പ്ലാബ് വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ, സമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ 50 ലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടു.

ദിവസങ്ങൾക്കുള്ളിൽ ഗൂഗിൾ പ്ലേ- യിൽ നിന്ന് പിൻവലിക്കുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വൈറൽ അപ്ലിക്കേഷനാണിത്. ടിക് ടോക്ക് ക്ലോണായ മിട്രോണിനെ ഗൂഗിൾ നേരത്തെ ഇതുപോലെ നീക്കം ചെയ്തിരുന്നു. ചൈന അപ്ലിക്കേഷനുകൾ നീക്കം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേയുടെ വഞ്ചനാപരമായ പെരുമാറ്റ നയം ലംഘിക്കുന്നതായി ഗൂഗിൾ പറഞ്ഞു. ഗൂഗിൾ പ്ലേ- യിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന ആപ്ലിക്കേഷനുകൾക്ക് ചെയ്യാൻ കഴിയാത്ത വിവിധ കാര്യങ്ങൾ നയത്തിൽ പറയുന്നുണ്ട്. ഇതിൽ ഒരു പ്രധാന കാര്യം ആപ്പ് നീക്കം ചെയ്യുന്നതിന് കാരണമായിട്ടുണ്ട്. “മൂന്നാം കക്ഷി ആപ്ലിക്കേഷനുകൾ നീക്കംചെയ്യാനോ അപ്രാപ്‌തമാക്കാനോ ഉപകരണ ക്രമീകരണങ്ങളോ സവിശേഷതകളോ പരിഷ്‌കരിക്കാനോ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ആപ്ലിക്കേഷനുകൾ” അനുവദിക്കില്ലെന്ന് ഗൂഗിൾ പറയുന്നു എന്നതാണ് അത്.