ജിയോയെ പോലും ഞെട്ടിച്ച് ബിഎസ്എന്‍എല്‍; 129 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് 'ഹാപ്പി ഓഫര്‍'

ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നി ടെലികോം കമ്പനികള്‍ പുതിയ ഓഫറുകള്‍ പുറത്തിറക്കിയതിനു പിന്നാലെ തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍ ലും. പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കായ് തകര്‍പ്പന്‍ “ഹാപ്പി ഓഫറു”കളാണ് പുറത്തിറക്കിയിരിക്കുന്നത്.

ബിഎസ്എന്‍എല്‍ Rs. 186, Rs. 187, Rs. 349, Rs. 429, Rs. 485, Rs. 666എന്നീ റേറ്റിംഗീലാണ് ഹാപ്പി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഉപഭോതാക്കള്‍ക്ക് ലാഭകരമെന്ന് എടുത്തുപറയേണ്ടത് 485 ,666 രൂപയുടെ ഓഫറുകളാണ്. 485 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് 1.5 ജിബി ഡാറ്റ വീതം 90 ദിവസത്തേക്ക് ലഭിക്കും. 666 രൂപയുടെ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് 1.5 ജിബി ഡാറ്റ വീതം 129 ദിവസത്തേക്ക ലഭിക്കും. ഒപ്പം ഇവ രണ്ടിലും അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ്.

349 രൂപയുടെ റീച്ചാര്‍ജില്‍ 54 ദിവസത്തേക്കും 429 രൂപയുടെ റീച്ചാര്‍ജില്‍ 81 ദിവസത്തേക്കും 1 ജിബി ഡേറ്റ വീതം ദിവസേന ലഭിക്കും. 187 രുപയുടെ ഓഫര്‍ 28 ദിവസത്തേക്ക് 1 ജിബി ഡേറ്റ ദിവസേന നല്‍കും. എല്ലാ പ്ലാനുകളിലും ദിവസേന 100 എസ്എംഎസ് വീതം ലഭ്യമാണ്. പുത്തന്‍ ഓഫറുകള്‍ വഴി ജിയോ മുതലായ ടെലകോം കമ്പനികളുടെ മത്സര മുന്നോറ്റത്തില്‍ പിന്നോട്ട് ആകാതിരിക്കാമാണ് ബിഎസ്എന്‍എലിന്റെ നീക്കം.

.