ആപ്പിളിന്റെ വില്‍പ്പന കൂട്ടുക ലക്ഷ്യം; മൈക്കള്‍ കൊളമ്പ് ഇന്ത്യന്‍ മേധാവി

പ്രമുഖ ഇലക്ട്രോണിക്ക് ബ്രാന്‍ഡായ ആപ്പിളിന് ആ പേര് നല്‍കിയ മൈക്കള്‍ കൊളമ്പ് ഇന്ത്യയുടെ സേല്‍സ് മേധാവിയായി ചുമതല ഏല്‍ക്കുന്നു. സഞ്ജയ് കൗള്‍ രാജിവച്ചതിനേ തുടര്‍ന്നാണ് കൊളമ്പിന്റ സ്ഥാനാരോഹണം.

കഴിഞ്ഞ രണ്ട് മാസത്തെ ആപ്പിളിന്റെ വില്പ്പനയില്‍ ഉണ്ടായ ഇടിവാണ് സഞ്ജയ് കൗളിന്റെ രാജിയിലേക്ക് നയിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലേ ആപ്പിളിന്റെ ഏറ്റവും മോശം വില്‍പ്പനയാണ് ഇന്ത്യയിലുണ്ടായത്. ജി.എസ്.ടിയുടെ കടന്നു വരവോടെ ഫോണിന്റെ വിലയിലുണ്ടായ വിലവര്‍ദ്ധനയും വില്പ്പന കുറയുന്നതില്‍ കാരണമായി. ഇന്ത്യയിലെ വിൽപ്പന കൂട്ടുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.

ഇന്ത്യയുടെ പുതിയ സേല്‍സ് മേധാവിയായി സ്ഥാനമേറ്റ മൈക്കല്‍ കൊളമ്പ് കഴിഞ്ഞ 15 വര്‍ഷമായി ആപ്പിളിന്റെ തലപ്പത്തുള്ളയാളാണ്. സൗത്ത് ഏഷ്യയുടെ ആപ്പിളിന്റെ സേല്‍സ് മേധാവിയായിരുന്നു കൊളമ്പ്. നേരത്തെ മിഡില്‍ ഈസ്റ്റ് സേവിൽപ്പനാ മേധാവി കൂടിയായിരുന്നു കൊളമ്പ്.