ഐഫോണ്‍ 10 ഇന്ത്യയിലെത്തുന്നത് വന്‍ ഇളവില്‍ , 12000 രൂപ ക്യാഷ്ബാക്ക് ഓഫര്‍

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 10 ഇന്ത്യന്‍ വിപണിയിലെത്തുന്നത് വമ്പന്‍ ഓഫറുകളുമായി. ഐഫോണ്‍ 10ന് 12000 രൂപയുടെ ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്നാണ് ഇളവുകള്‍ നല്‍കുന്നത്. ഐഫോണ്‍ 10ന് മാത്രമല്ല, മറ്റു മോഡലുകള്‍ക്കും കമ്പനി വന്‍ ഇളവുകള്‍ നല്‍കുന്നുണ്ട്.

12000 രൂപ ക്യാഷ്ബാക്കായിട്ടാണ് നല്‍കുക. കൂടാതെ ഇഎംഐ ഇടപാടുകള്‍ക്കും ബാങ്ക് സഹായിക്കുന്നതാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് മാത്രമെ ഈ സേവനം ലഭ്യമാവുകയുള്ളു. ഒരു കാര്‍ഡിലൂടെ രണ്ട് ഐഫോണ്‍ ഇടപാടുകള്‍ക്ക് ക്യാഷ്ബാക്ക് ലഭ്യമാകും.

ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നീ മോഡലുകള്‍ക്ക് 10,000 രൂപയും ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവയും 3,000 രൂപയും ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. മറ്റു മോഡലുകളായ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, എസ്ഇ, 5 എസ്, എന്നിവയ്ക്ക് യഥാക്രമം 2000, 1000 രൂപ എന്നിങ്ങനെയും ക്യാഷ്ബാക്കായി നല്‍കുന്നതാണ്.